നടി അക്രമിക്കപ്പെട്ട സംഭവം: കേസ് സി.ബി.ഐക്ക് കൈമാറണം: സുധീരന്‍
കോഴിക്കോട്: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കാന്‍ സി ബി ഐ പോലുള്ള ഏജന്‍സിക്ക് കേസ് കൈമാറുകയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയോ ചെയ്യണമെന്നു കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്‍.
'അപമാനിക്കപ്പെടുന്ന സ്ത്രീത്വം അപഹസിക്കപ്പെടുന്ന ഭരണം' എന്ന മുദ്രാവാക്യവുമായ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കിഡ്‌സണ്‍ കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംസംഭവത്തില്‍ പിടിയിലായ പ്രതി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ആദ്യ പ്രസ്താവന തന്നെ മറ്റൊരു ഗൂഢാലോചനയുടെ ഫലമാണെന്നും കേസ് അവിടെ വരെ അന്വേഷിച്ചാല്‍ മതിയെന്നും ഗൂഢാലോചന അന്വേഷിക്കേണ്ടെന്നും വ്യക്തമായ സന്ദേശമാണ് പിണറായി പൊലിസിന് നല്‍കിയത്.
കേസിനെ സ്വാധീനിച്ച് ഏതോ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. മുഴുവന്‍ സത്യവും പുറത്തുവരരുതെന്നും മറ്റാരുടെയെല്ലാമോ താത്പര്യം സംരക്ഷിക്കപ്പെടണമെന്നും പിണറായി ആഗ്രഹിച്ചു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിലപാട് എടുത്താല്‍ പിന്നെ അദ്ദേഹത്തിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായ് അന്വേഷിക്കാന്‍ സാധിക്കുമോ എന്ന് സുധീരന്‍ ചോദിച്ചു. ടി.പി സെന്‍കുമാറിനെപ്പോലെ ഉന്നതനായ പൊലിസ് ഉദ്യോഗസ്ഥന് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാത്ത ഭരണമാണ് സംസ്ഥാനത്തെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി ടീച്ചര്‍ അധ്യക്ഷയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി അനില്‍കുമാര്‍, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹന്‍ സംസാരിച്ചു. സതീദേവി ടീച്ചര്‍ സ്വാഗതവും പ്രമീള ബാലഗോപാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."