HOME
DETAILS
MAL
എം സാന്റ് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി
backup
February 27 2017 | 23:02 PM
ഫറോക്ക്: ഹോളോബ്രിക്സ് നിര്‍മാണത്തിനുള്ള ലൈസന്‍സിന്റെ മറവില്‍ അനധികൃതമായി എം സാന്റ് നിര്‍മാണം നടത്തുന്നുവെന്നാരോപിച്ച് വലിയപറമ്പിലെ കമ്പനിയിലേക്ക് സി.പി.ഐ.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി.
റഹിമാന്‍ ബസാറില്‍ നിന്നും കമ്പനി പടിക്കലേക്കു നടത്തിയ ബഹുജന മാര്‍ച്ച് സി.പി.എം ഫറോക്ക് ഏരിയാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ടി. മൊയ്തീന് കോയ, പുല്ലോട്ട് ബാലകൃഷ്ണന്, കൗണ്‍സിലര്‍ എം. മൊയ്തീന്, സി.എം ഷാഫി, ഐ.പി മുഹമ്മദ്, കിളിയാടി രാജന്, എം മമ്മദ്കോയ, പി.ആര് സുമന്, എ.ടി സുബ്രഹ്മണ്യന് നേതൃത്വം നല്കി.മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാവുകയും കമ്പനി ഓഫിസിലെ സാധാന സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."