HOME
DETAILS
MAL
അവകാശവാദം ഉന്നയിക്കാന്‍ ഇടതുപക്ഷത്തിന് യോഗ്യതയില്ലെന്ന് രമേശ് ചെന്നിത്തല
backup
January 15 2019 | 19:01 PM
കൊച്ചി: കൊല്ലം ബൈപാസിനായി അവകാശവാദം ഉന്നയിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബൈപാസിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ് ബുക്കിലൂടെ പറഞ്ഞത് സര്‍ക്കാരിന്റെ നവോത്ഥാന സൃഷ്ടിയെന്നാണ്. പച്ചക്കള്ളമാണ് ഇത്. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ബൈപാസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എം.പിമാരായ കെ.സി വേണുഗോപാല്‍, എന്‍.കെ പ്രേമചന്ദ്രന് തുടങ്ങിയവരാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ അതെല്ലാം മറച്ചു വയ്ക്കുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുമെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."