കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍
വളാഞ്ചേരി: വിതരണത്തു കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് കമ്പം സ്വദേശി പാണ്ഡ്യന്റെ മകന് ബോസ് (45) ആണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. അഞ്ചു കിലോ കഞ്ചാവ് ഇയാളില്‍നിന്നു കണ്ടെടുത്തു.
ബസ് മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. രണ്ടര കിലോ വീതം രണ്ട് പാര്‍സലുകളിലായി ഒരു ബാഗില്‍ വസ്ത്രങ്ങളും മറ്റും നിറച്ച് സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ മണം വരാതിരിക്കാന്‍ പൊതികളിന്മേല് കാപ്പിപ്പൊടി വിതറിയിരുന്നു. കഞ്ചാവുമായി വരുന്നതറിഞ്ഞു സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ മുതല്‍ എക്സൈസ് സംഘം ഇയാളെ പിന്തുടരുകയായിരുന്നു.
വളാഞ്ചേരിയില്വച്ച് ഇതു മനസിലാക്കിയ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടി. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം വടകര എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫിസര്‍മാരായ അഭിലാഷ്, സുനില്‍, അബ്ദുല്‍നാസര്‍, ജാഫര്‍, ബിജു പി. എബ്രഹാം, അഗ രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഹംസ, ശിഹാബ്, രാജീവ് കുമാര്‍, ഷിബു ശങ്കര്‍, സുനീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."