ആരിക്കാടി റെയില്‍വേ അടിപ്പാതയില്‍ ഉറവ പൊട്ടല്‍: കാല്‍നടയാത്ര പോലും ദുസഹം
കുമ്പള: കോടികള്‍ ചെലവാക്കി ആരിക്കാടിയില്‍ നിര്‍മിച്ച റെയില്‍വേ അടിപ്പാതയുടെ പണി പൂര്‍ത്തിയായി മാസങ്ങള്‍ക്കകം കാല്‍നട യാത്ര പോലും ദുസഹമായി. കേവലം മൂന്നു മാസം കൊണ്ടണ്ടു പണി പൂര്‍ത്തീകരിച്ച അടിപ്പാതയാണു നാട്ടുകാര്‍ക്കു ദുരിതം തീര്‍ക്കുന്നത്. അടിപ്പാത നിര്‍മാണത്തിനിടെ മഴക്കാലത്ത് വെള്ളം പുറത്തേക്കു പോകാന്‍ പൈപ്പ് ഉപയോഗിച്ചു നിര്‍മിച്ച ഓടകളില്‍ നിന്നാണ് ഉറവ പൊട്ടി പാതയിലേക്കു വെള്ളം ഒഴുകുന്നത്. ഇതു കാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണു വലയുന്നത്. കുമ്പോല്‍ വലിയ ജമാഅത്ത് മഹല്ലിലെ നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തേക്ക് വാഹനങ്ങള്‍ക്കു കടന്നു ചെല്ലാനും തിരിച്ചു വരാനും നാളിതുവരെ റെയില്‍വേ ഗേറ്റിനെ ആശ്രയിക്കുകയായിരുന്നു. ഗേറ്റ് അടച്ചിട്ടാല്‍ തുറക്കാന്‍ ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടണ്ടി വരുന്നതും കുമ്പോല്‍ പരിസരത്തെ സ്‌കൂള്‍, അങ്കണവാടി എന്നിവിടങ്ങളിലേക്ക് പോകാന്‍ കുട്ടികള്‍ക്കു റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കേണ്ടണ്ടി വരുന്നതും ഒഴിവാക്കുന്നതിനു വേണ്ടണ്ടിയാണ് നാട്ടുകാര്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്.
നാട്ടുകാരുടെ ഈ ആവശ്യം നിറവേറ്റപ്പെട്ടെങ്കിലും അധികൃതരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് നാട്ടുകാരെ അടിപ്പാതയിലൂടെ വെള്ളത്തിലിറങ്ങി നടക്കേണ്ടണ്ട അവസ്ഥ സൃഷ്ടിച്ചതെന്നാണ് ആരോപണം. കൂടാതെ അടിപ്പാത നിര്‍മ്മിക്കുന്നതിന് കുഴിവെട്ടിയപ്പോള്‍ ഉറവ പൊട്ടി വന്ന വെള്ളം പാതയില്‍ തളം കെട്ടി നില്‍ക്കുകയാണ്. പാതയ്ക്ക് വൈദ്യുതീകരണത്തിന് ആവശ്യമായ വയറിങ് പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കണക്ഷന്‍ ലഭിച്ചിട്ടില്ല.
റെയില്‍വേ അധികൃതര്‍ അതു പഞ്ചായത്തിന്റെയും കെ.എസ്.ഇ.ബിയുടെയും ഉത്തരവാദിത്തമാണെന്നു പറയുമ്പോള്‍, റെയില്‍വേ വിഭാഗമാണ് വൈദ്യുതി കണക്ഷന്‍ നല്‍കേണ്ടണ്ടതെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.
ഇതോടെ വെള്ളക്കെട്ടിനു പുറമെ രാത്രികാലങ്ങളില്‍ പാതയില്‍ വെളിച്ചമില്ലാത്തതും യാത്രക്കാര്‍ക്കു ദുരിതമാവുന്നു.
വൈദ്യുതി ലഭിച്ചാല്‍ മോട്ടോര്‍ വച്ച് വെള്ളം വറ്റിച്ച് പാത ഗതാഗതയോഗ്യമാക്കാമെന്നാണ് ബന്ധപ്പെട്ട കരാറുകാര്‍ പറയുന്നത്. ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഇരുട്ടിനും പരിഹാരമാകും.
റെയില്‍വേ അടിപ്പാതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."