വഖ്ഫ് ട്രൈബ്യൂണല്‍ ജഡ്ജിമാര്‍ നിഷ്പക്ഷരാവണം, ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിനു സമീപം ധര്‍ണക്കൊരുങ്ങി മുതവല്ലിമാര്‍
കോഴിക്കോട് :വഖ്ഫ് ട്രൈബൂണല്‍ ജഡ്ജിമാര്‍ നിഷ്പക്ഷരാവണമെന്ന ആവശ്യമുന്നയിച്ചു മഹല്ലു മുതവല്ലിമാര്‍ ധര്‍ണ നടത്തുന്നു. ട്രെബ്യൂണല്‍ ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കുന്ന 19ാം തിയ്യതികോഴിക്കോട്ടെ വഖ്ഫ് ട്രൈബ്യൂണലിനു മുന്നിലാണ് സമസതയുടെ കീഴിലുള്ള മഹല്ലുകളുടെ മുതവല്ലിമാര്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്.
സമസ്തയുടെ കേസുകളില്‍ കാന്തപുരം വിഭാഗത്തിനായി ഹാജറാവുന്ന വക്കീലിനെയും കാന്തപുരം വിഭാഗത്തിന്റെ തന്നെ സംഘടനാ ഭാരവാഹിയേയുമാണ് ഇപ്പോള്‍ വഖ്ഫ് കേസുകളില്‍ വിധി പറയുന്ന ജഡ്ജിമാരായി സര്‍ക്കാര്‍ നിയമിക്കാന്‍ പോവുന്നത്.
ജഡ്ജിമാര്‍ സമസ്ത പക്ഷക്കാരനാവണമെന്ന ആവശ്യം ഞങ്ങള്‍ക്കില്ലെന്നും എന്നാല്‍ കേസുമായി ബന്ധപ്പെട്ടും വിധി പറയുന്ന ജഡ്ജിമാര്‍ സമസ്തയെ എതിര്‍ക്കുന്നവരും മറു കക്ഷികളുടെ വക്കീലുമാരും ആവരുതെന്ന ന്യായമായ ആവശ്യമാണ് സമസ്തയുടേതെന്നും കഴിഞ്ഞ ദിവസം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.
വഖ്ഫ് ട്രൈബ്യൂണല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയില്‍ നിന്നും അനുകൂലമായ സമീപനവും ഉറപ്പും നേരത്തെ ലഭിച്ചിരുന്നു. സമസ്തയുടെ ആവശ്യം പരിഗണിച്ചു കൊണ്ടുള്ള നിയമനമാണ് ഉണ്ടാവുക എന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതു അവഗണിച്ചിരിക്കുകയാണെന്നും തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."