HOME
DETAILS

പാകിസ്താനിലെ 'കാരുണ്യത്തിന്റെ മാലാഖ' ക്ക് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍

  
backup
February 28 2017 | 07:02 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d

പെഷവാര്‍: പാകിസ്താനിലെ 'കാരുണ്യത്തിന്റെ മാലാഖ' എന്നറിയപ്പെടുന്ന അബ്ദുല്‍ സത്താര്‍ ഇദ്ദിക്ക് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍. ജീവകാരുണ്യ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ആംബുലന്‍സ് ശൃംഖലയുള്ള ഇദ്ദി ഫൗണ്ടേഷന്റെ സ്ഥാപകനായ അബ്ദുല്‍ സത്താറിന്റെ 89ാം ജന്മദിനമായ ഫെബ്രുവരി 28നാണ് മനോഹരമായ ഡൂഡിലൊരുക്കി ഗൂഗിളിന്റെ ആദരം.

idhi-g യു.എസ്, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, എസ്‌തോണിയ, യുണൈറ്റഢ് കിങ്ഡം, ഡെന്‍മാര്‍ക്ക്, അയര്‍ലാന്‍ഡ്, പാകി,്താന്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗ്ള്‍ ഡൂഡിലൊരുക്കിയിരിക്കുന്നത്.

ഇരുപതാം വയസ്സു മുതല്‍ സേവനരംഗങ്ങളില്‍ കര്‍മനിരതനായിരുന്നു അബ്ദുല്‍ സത്താര്‍ ഇദ്ദി. 'ജീവിക്കൂ സഹായിക്കാനായി ജീവിക്കൂ' എന്നതായിരുന്നു ഇദ്ദി ഫൗണ്ടേഷന്റെ മുദ്രാവാക്യം.
മറ്റുള്ളവരില്‍ സംഭാവനകള്‍ ഇരന്നു വാങ്ങിയാണ് അദ്ദേഹം തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യം അദ്ദേഹം ഒരു കൊച്ചു മുറിയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒരു ഡിസ്‌പെന്‍സറിയിലെത്തിച്ചു. പിന്നീട് ഒരു ആംബുലന്‍സ് വാങ്ങി. ആവശ്യക്കാര്‍ക്കായി സ്വന്തം ഡ്രൈവ് ചെയ്തു. സംഭാവനകള്‍ കൂടുന്നതനുസരിച്ച് ഫൗണ്ടേഷന്റെ സൗകര്യങ്ങളും കൂടി.

[caption id="attachment_252607" align="aligncenter" width="620"]പണം ശേഖരിക്കുന്നു പണം ശേഖരിക്കുന്നു[/caption]

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ അദ്ദേഹത്തോടൊപ്പം കൂടി. ക്രമേണ ഫൗണ്ടേഷന്‍ വളര്‍ന്നു പന്തലിച്ചു. ഇപ്പോള്‍ ഫൗണ്ടേഷനു കീഴില്‍ ആശുപത്രികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും റെസ്‌ക്യൂ ബോട്ടുകളുമുണ്ട്. അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ഫൗണ്ടേഷന്‍ സഹായിക്കുന്നു. ഇദ്ദി ഫൗണ്ടേഷന്റെ കീഴിലുള്ള അടിയന്തര കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള അമ്മത്തൊട്ടിലും ഒരുക്കിയിട്ടുണ്ട്.
മതത്തേക്കാളേറെ മനുഷ്യത്വത്തെ മുന്‍നിര്‍ത്തിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി എല്ലാമതക്കാര്‍ക്കും ഇവര്‍ കൈത്താങ്ങാവുന്നു.
1800 ആംബുലന്‍സുകള്‍ സ്വന്തമായുള്ള വലിയൊരു ശ്രേണിയാണിപ്പോള്‍ ഇദ്ദി ഫൗണ്ടേഷന്‍. തെക്കന്‍ ഏഷ്യയില്‍ എവിടെയും 115 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇദ്ധിയുടെ പ്രവര്‍ത്തകര്‍ നിങ്ങളോട് പ്രതികരിക്കും. 1997ല്‍ ഗിന്നസ് ബുക്കിലും ഇവര്‍ ഇടം നേടി. അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കാതിരുന്നു പ്രതിഷേധത്തിനിടയാക്കിയിരുന്നു. മലാലയേക്കാള്‍ അതിന് അര്‍ഹന്‍ ഇദ്ദിയാണെന്ന പക്ഷവും ഉണ്ടായിരുന്നു. എന്നാല്‍ സമ്മാനങ്ങളേക്കാള്‍ വിലമതിക്കുന്നത്ാണ് മനുഷ്യത്വവും അതിനായുള്ള പ്രവര്‍ത്തനങ്ങളുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

[caption id="attachment_252608" align="aligncenter" width="259"]edhi-geetha ഗീതയോടൊപ്പം[/caption]


ഇന്ത്യ പാക് വിഭജനത്തിനു മുന്‍പുള്ള ഗുജറാത്തിലെ ബന്ദ്‌വയില്‍ 1928ലാണ് ഇദ്ദിയുടെ ജനനം. ഇന്ത്യയില്‍ നിന്ന് അബദ്ധത്തില്‍ പാകിസ്താനില്‍ കുടുങ്ങിയ ഗീതയെന്ന പെണ്‍കുട്ടിയെ സംരക്ഷിച്ചതും ഇന്ത്യയിലെത്തിച്ചതും ഇദ്ദി ഫൗണ്ടേഷനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago