അഴിമതിക്കേസ്: സാംസങ് മേധാവിയുടെ മേല്‍ കുറ്റം ചുമത്തി
സിയോള്‍: അഴിമതിക്കേസില്‍ സാംസങ് മേധാവി ലീ ജെയ് യോംഗിനെതിരെ കുറ്റം ചുമത്തി. ലീ ജെയ് യോംഗിനും മറ്റു നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് അഴിമതി, ധനാപഹരണം എന്നീ കേസുകളില്‍ കുറ്റം ചുമത്തിയതെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
ഫെബ്രുവരി 17നാണ് ലീ അറസ്റ്റിലാവുന്നത്. ഇംപീച്ച്മെന്റ് നടപടിക്ക് വിധേയയായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്സിലിന് വന്‍ തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഡിസംബറിലാണ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്.
അതേസമയം, ആരോപണങ്ങള്‍ ലീയും സാംസങും നിഷേധിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാംസങ് വക്താവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."