പാവിട്ടപ്പുറത്ത് വൈദ്യുതി സെക്ഷന്‍ ഓഫിസ് വേണമെന്ന ആവശ്യം ശക്തം
ചങ്ങരംകുളം: പാവിട്ടപ്പുറം കേന്ദ്രീകരിച്ച് പുതിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ കിലോമീറ്ററുകള്‍ താണ്ടി പാലക്കാട് ജില്ലയിലെ ചാലിശ്ലേരിയിലാണ് പാവിട്ടപ്പുറം, ഒതളൂര്‍, കോലിക്കര, കിഴിക്കര, വളയംകുളം, ചിയ്യാനുര്‍, കോക്കൂര്‍ എന്നിവിടങ്ങളടക്കമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വൈദ്യുതിക്കും ബില്ലടക്കല്‍ അടക്കമുള്ളവയെ ചാലിശ്ശേരിയെ ആശ്രയിക്കുന്നത്.
കഴിഞ്ഞ ദിവസം പാവിട്ടപ്പുറം കുന്നുംപുറത്ത് വൈദ്യുതിക്കമ്പി പൊട്ടി വീണ് ഗതാഗത തടസ്സം നേരിട്ടിരുന്നു. സെക്ഷന്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
പാലക്കാട് ജില്ലയിലെ ചാലിശ്ശേരി വൈദ്യുതി സെക്ഷനു കീഴിലെ പാവിട്ടപ്പുറം കുന്നുംപുറത്താണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊട്ടിവീണത് വൈദ്യുതിക്കമ്പി മണിക്കൂറുകള്‍ കഴിഞ്ഞും നീക്കം ചെയ്യാതിരുന്നത്.
പാവിട്ടപ്പുറം ഒതളൂര്‍ വഴിയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡില്‍ തൂങ്ങി നിന്ന വൈദ്യുതി ലൈന്‍ മൂലം വലിയ വാഹനങ്ങള്‍ക്ക് അതുവഴി കടന്നു പോകാന്‍ സാധിച്ചിരുന്നില്ല. നാട്ടുകാര്‍ പലതവണ സെക്ഷന്‍ ഓഫിസിലേക്ക് വിളിച്ച് പറഞ്ഞിട്ടും വൈകീട്ട് അഞ്ചോടെയാണ് അധികൃതരെത്തി പൊട്ടി വീണ കമ്പി പുന:സ്ഥാപിച്ചത്. തൊഴിലാളികളുടെ കുറവും ദിവസങ്ങളായി തുടരുന്ന കനത്ത മഴമൂലം പലയിങ്ങളിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതുമാണ് അതികൃതര്‍ സ്ഥലത്ത് എത്താന്‍ താമസിച്ചെതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."