HOME
DETAILS
MAL
കോട്ടക്കല്‍ നഗരസഭ; തെരുവ് വിളക്കിന് എഗ്രിമെന്റ് വെക്കാന്‍ തീരുമാനം
backup
June 14 2016 | 01:06 AM
കോട്ടക്കല്‍: നഗരസഭയിലെ തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ക്രൂസുമായി എഗ്രിമെന്റ് വെക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്റേതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ക്രൂസിന് റിപ്പയര്‍ ചുമതല നല്‍കാനും സര്‍ക്കാര്‍ തീരുമാനം മാറ്റിയാല്‍ അതംഗീകരിക്കാനും നഗരസഭ തയ്യാറാണെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിനിടെ പ്രതിപക്ഷം അനാവശ്യ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പയര്‍ ജോലികള്‍ തടസപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തിയും സെക്രട്ടറിയെ ഘൊരാവോ ചെയ്തും പ്രതിപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."