പ്രകടമാകുന്നത് കേരള സമ്പദ്‌വ്യവസ്ഥയുടെ കരുത്ത്: ധനമന്ത്രി
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരള സമ്പദ്ഘടനയുടെ കരുത്താണ് വളര്‍ച്ച കാണിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് . സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് നടക്കുന്ന ബജറ്റ് അവതരണത്തിന് ഇതു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. അതീവ ദുര്‍ബലമായ അവസ്ഥയില്‍ നിന്നുകൊണ്ടല്ല, മൂന്ന് വര്‍ഷമായി അതിജീവിച്ച സമ്പദ്ഘടനയുടെ അടിത്തറയില്‍ നിന്നാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയുടെ ശരീരഭാഷ മാറുന്ന പ്രവണതയാണ് കാണുന്നത്. സേവനമേഖലയ്ക്ക് മുകളില്‍ തന്നെ വ്യവസായ മേഖലയ്ക്ക് നില്‍ക്കാന്‍ കഴിയുന്നത് നേട്ടമാണ്. നാം വില്‍ക്കുന്ന സാധനങ്ങളുടെ വില കൂടാത്തതും വാങ്ങുന്നവയ്ക്ക് വില കൂടുന്നതുമാണ് കാര്‍ഷികമേഖലയില്‍ തിരിച്ചടിയാകുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."