മരുന്നുലോബിക്കുവേണ്ടി കെ.എസ്.ഡി.പിയില്‍ ചാരപ്പണിക്കാര്‍ കൈകോര്‍ക്കുന്നു: ടി.ജെ ആഞ്ചലോസ്
മണ്ണഞ്ചേരി :കേരളത്തിലെ ആരോഗ്യവകുപ്പിന്റെ അടുക്കളയെന്നുവിശേഷിപ്പിക്കുന്ന കെ.എസ്.ഡി.പി യെ തകര്‍ക്കാന്‍ സ്ഥാപനത്തിനുള്ളില്‍ ചാരപ്പണിക്കാര്‍ കൈകോര്‍ക്കുന്നതായി സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആരോപിച്ചു.
ഡ്രഗ്സ് ആന്റ് ഫാര്‍മസൂട്ടിക്കല്‍സ് എംപ്ലോയീസ് അസോസിയേഷന് (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച പട്ടിണിസമരം ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മരുന്നുലോബിയുടെ അച്ചാരം വാങ്ങിയവരില്‍ ഉന്നത സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും നേതാക്കളും ഉണ്ടെന്ന് മുന്‍ എം.പി പറഞ്ഞു.വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ പട്ടിണിയും പരിവട്ടവുമായി പണിയെടുത്തിരുന്നവരെ പുറത്താക്കിയത് ഒരുകാരണവശാലും നീതികരിക്കാനാവില്ലെന്നും ആഞ്ചലോസ് പറഞ്ഞു.പുറത്താക്കിയ നൂറോളം വരുന്ന ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കണമെന്നും ആഞ്ചലോസ് ആവശ്യപ്പെട്ടു.തൊഴിലാളികളെ വ്യവസായശാലയില്നിന്നും പറഞ്ഞയക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും സി.പി.ഐ ജില്ലാസെക്രട്ടറി പറഞ്ഞു.
എ.ഐ.ടി.യു.സി ജില്ലാപ്രസിഡന്റ് എ.ശിവരാജന്,സെക്രട്ടറി വി മോഹന്‍ദാസ്,ജി കൃഷ്ണപ്രസാദ്,സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശന്,ഡി.ഹര്‍ഷകുമാര്‍,പി.ജി.രാധാകൃഷ്ണന്,പി.ആര്.രതീഷ്,ടി.ആര്.ദാസന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."