HOME
DETAILS

ഈ മഴക്കാലത്തും കിടത്തിചികിത്സ ലഭിക്കില്ല

  
backup
June 14 2016 | 02:06 AM

%e0%b4%88-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b4%bf

കോട്ടക്കല്‍: ഈ വര്‍ഷക്കാലത്തും കിടത്തിചികിത്സ ആരംഭിക്കുന്നതിനുള്ള നടപടിയില്ലാതെ കോട്ടക്കല്‍ സാമൂഹ്യാരോഗ്യകേന്ദ്രം. ഇതിനുള്ള നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. നേരത്തെ പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന കോട്ടക്കല്‍ നഗരസഭ ഓഡിറ്റോറിയത്തിനടുത്തുള്ള ഈ കേന്ദ്രം സാമൂഹ്യാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയിട്ടും സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ച് ജീവനക്കാരെ നിയമിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചില്ല. അഞ്ചുവര്‍ഷം മുമ്പ് ഇടതു സര്‍ക്കാരിന്റെ കാലത്താണ് പി.എച്ച്.സി, സി.എച്ച്.സിയാക്കി ഉയര്‍ത്തിയത്. നിലവില്‍ രണ്ടണ്ടു ഡോക്ടര്‍മാരെ വെച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടരുന്നത്.
മഴകനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെയാണ്. എല്ലാവര്‍ഷക്കാലത്തും കോട്ടക്കല്‍ ഭാഗങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നത് പതിവുമാണ്. ദിനംപ്രതി ഒട്ടേറെ പേരാണ് കോട്ടക്കല്‍ സി.എച്ച്.സിയെ ആശ്രയിക്കുന്നത്. എന്നാല്‍ അതിനുള്ള മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. പല സമയത്തും ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ക്ക് ചികില്‍സ കിട്ടാതെ മടങ്ങിപോവേ ണ്ട സ്ഥിതി വരെയുണ്ടായിട്ടുണ്ട്. കേന്ദ്രത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി തവണ രാഷ്ടീയ പാര്‍ട്ടികള്‍ നിവേദനം നല്‍കിയിരുന്നങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago