മേഖലയിലെ മുതിർന്ന അൽഖാഇദ നേതാവ് യു എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ട്രംപ്
റിയാദ്: മേഖലയിലെ മുതിർന്ന അൽഖാഇദ നേതാവ് യു എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. അൽഖാഇദ ഇൻ അറേബ്യൻ പെനിസുല (എക്വുഎപി) യുടെ മുതിർന്ന നേതാവായ ഖസീം അൽ റൈമിയാണ് കൊല്ലപ്പെട്ടത്. യമനിൽ യു എസ് നടത്തിയ സൈനിക നീക്കത്തിനിടെ ഇദ്ദേഹം കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കീഴിൽ യെമനിൽ സിവിലിയന്മാർക്കെതിരെയും അമേരിക്കൻ സേനയ്ക്കുമെതിരെ നിരന്തരമായി നിരവധി ആക്രമണങ്ങൾ ഉണ്ടായതായും ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. ഖസീം അൽ റൈമിയുടെ കൊലപാതകം മേഖലയിലെ അൽഖാഇദ തീവ്രവാദ പ്രസ്ഥാനത്തെ കൂടുതൽ പ്രതിസന്ധിയിലകപ്പെടുത്തുന്നതോടപ്പം ദേശീയ സുരക്ഷയ്ക്ക് അൽഖാഇദ ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കുന്നതിന് സഹായകമാകുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, സൈനിക നീക്കത്തെ കുറിച്ച് ട്രംപ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."