ജോലി ഒഴിവ്
കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലെ ഒഴിവുകളിലേക്ക് നാലിന് അഭിമുഖം നടത്തും.
അസോസിയേറ്റ് സെയില്‍സ് മാനേജര്‍(ബാങ്കിങ്)യോഗ്യത: ബിരുദം. പ്രായം 28 വയസില്‍ താഴെ. ബാങ്കിങ് സെയില്‍സില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് ട്രെയിനി(ബാങ്കിങ്) യോഗ്യത: ബിരുദം. പ്രായം 28 വയസില്‍ താഴെ.
ഗ്രാഫിക്‌സ് ഡിസൈനര്‍(പുരുഷന്‍മാര്‍ മാത്രം, കുണ്ടറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം) യോഗ്യത: ഗ്രാഫിക്‌സ് ഡിസൈനിങില്‍ പ്രവൃത്തി പരിചയം.
കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍(സ്ത്രീകള്‍ മാത്രം) യോഗ്യത: ബിരുദം. പിജിയും കംപ്യൂട്ടര്‍ പരിജ്ഞാനവും.
ഓഫിസ് സ്റ്റാഫ്(സ്ത്രീകള്‍ മാത്രം, കൊല്ലം, കുണ്ടറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം) യോഗ്യത: പ്ലസ്ടു, ഡിഗ്രി, പി ജി യും കംപ്യൂട്ടര്‍ പരിജ്ഞാനവും.
ടീം ലീഡര്‍ (പുരുഷന്‍മാര്‍, കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തനം) യോഗ്യത: ബിരുദവും സെയില്‍സില്‍ നാലു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
സെയില്‍സ് ട്രെയിനി(പുരുഷന്‍മാര്‍ മാത്രം, കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തനം) യോഗ്യത: പ്ലസ്ടു, ഡിഗ്രി.
ഹെല്‍പ്പേഴ്‌സ്(പുരുഷന്‍മാര്‍ മാത്രം, കുണ്ടറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം) യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു.
മുകളില്‍ പറഞ്ഞ ഒഴിവുകളിലേക്ക് 18നും 33നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷനുള്ള അവസാന തിയതി മാര്‍ച്ച് മൂന്ന്. ഫോണ്‍: 04742740615
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."