'വിമുക്തി വിജയിപ്പിക്കാന്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോര്‍ക്കണം'
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ലഹരി വര്‍ജന മിഷന്‍ വിമുക്തി ജില്ലയില്‍ വിജയകരമാക്കുന്നതിന് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി. മിത്ര പറഞ്ഞു. ജില്ലാതല ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ജനുവരി 16 മുതല്‍ ഫെബ്രുവരി 23 വരെ ജില്ലയില്‍ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട 1201 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ സുരേഷ് ബാബു അറിയിച്ചു. 264 പേരെ അറസ്റ്റുചെയ്തു. 1170 റെയ്ഡുകള്‍ നടത്തി. അനധികൃത മദ്യവില്‍പ്പനക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പന, ഉപഭോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളിന്‍മേല്‍ 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കുറിപ്പില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യരുതെന്ന് ജില്ലയിലെ മെഡിക്കല്‍ ഷോപ്പ് ലൈസന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ബീച്ച്, ബസ് സ്റ്റാന്റ്, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാത്രികാല പരിശോധനക്കായി രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ശിഹാബുദീന്‍, സമിതി അംഗങ്ങളായ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ശ്രീകുമാര്‍, രാധാകൃഷ്ണന്‍ പെരുമ്പിലവ്, അഡ്വ. ത്രിദീപ്കുമാര്‍, റോബര്‍ട്ട് എസ് വട്ടക്കടവ്, കുരീപ്പുഴ ഷാനവാസ്, മോഹനന്‍ ഉണ്ണിത്താന്‍, കുരീപ്പുഴ വിജയന്‍, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."