HOME
DETAILS
MAL
ജോയ്സ് ജോര്‍ജ് എം.പിയുടെ ഭൂമി കേസ്: പരാതിയില്ലെന്ന് ഭൂമി നഷ്ടപ്പെട്ടവര്‍ ഹൈക്കോടതിയില്‍
backup
January 16 2019 | 20:01 PM
കൊച്ചി: ഇടുക്കി എം.പി ജോയ്സ് ജോര്‍ജും കുടുംബവും ഭൂമി തട്ടിയെടുത്തെന്ന കേസില്‍ തങ്ങള്ക്ക്് പരാതിയില്ലെന്ന് ഭൂമി നഷ്ടപ്പെട്ട തമിഴ് വംശജര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തങ്ങളുടെ അറിവും സമ്മതത്തോടെയുമാണ് ഭൂമി കൈമാറിയതെന്ന് ദേവികുളം സ്വദേശികളായ ഗണേശന്, ലക്ഷമി, ബാലന്, എന്നിവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
തങ്ങള്‍ക്ക് പരാതിയില്ലെന്നും കേസ് ഒഴിവാക്കണമെന്നും മൂവരും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഇടുക്കിയിലെ കൊട്ടക്കമ്പൂരില്‍ എം.പിയും കുടുംബവും പട്ടിക വര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എം. മുകേഷും മറ്റും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."