വിട്ടയക്കുന്നതില്‍ ടി.പിയുടെ കൊലയാളികളുണ്ടോയെന്നറിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അനര്‍ഹരായ ആര്‍ക്കും ജയില്‍ ശിക്ഷയിളവിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുപാര്‍ശ പട്ടിക മാനദണ്ഡ പ്രകാരമല്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണ്.
1,850 തടവുകാരെ മോചിപ്പിക്കുന്നു എന്നതും തെറ്റാണ്. തടവുകാര്‍ക്കുള്ള ഇളവ് തീരുമാനിച്ചത് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ മാനദണ്ഡപ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹക്കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവര്‍, വാടകക്കൊലയാളി, ജാതി,മത,വര്‍ഗീയ,കള്ളക്കടത്ത്, കൊല,സര്‍ക്കാര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമം, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, നാര്‍കോട്ടിക് നിയമപ്രകാരം പിടിയിലായവര്‍, അയല്‍ സംസ്ഥാനത്തെ കോടതികളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പട്ടികയില്‍ ഇടം നേടിയിട്ടില്ല.
2,262 പേരുടെ പട്ടികയാണ് ജയില്‍വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതേക്കുറിച്ച് പ്രത്യേക കമ്മിറ്റി പരിശോധിച്ച് നല്‍കിയ പട്ടികയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഗുണ്ടകള്‍ക്ക് ശിക്ഷായിളവ് നല്‍കിയെന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കിയോ എന്നകാര്യം ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. നിയമപ്രകാരം14 വര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
മാനദണ്ഡമനുസരിച്ച് ടി.പി കേസിലെ പ്രതികളെ ഈ ഇളവില്‍ പരിഗണിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തടവുശിക്ഷയില്‍ ഇളവ് നല്‍കിയ1,850 പേരുടെ പട്ടികയില്‍ ടി.പി കേസില്‍ വാടകക്കൊലയാളികളെന്ന് കോടതി വിശേഷിപ്പിച്ചവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."