കോടിയേരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് എസ്.പിക്ക് പരാതി നല്‍കി
മലപ്പുറം: അണികളോട് അക്രമ ആഹ്വാനം നടത്തിയ സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ജില്ലാ പൊലിസ് മേധാവിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് നടന്ന സി.പി.എം പൊതുസമ്മേളനത്തില്‍ വെച്ചാണ് ആക്രമിച്ചാല്‍ കണക്കുതീര്‍ത്ത് വിടണമെന്ന്് കോടിയേരി പറഞ്ഞത്്. പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രസംഗം പരസ്യമായ കലാപ ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പസിഡന്റ്് റിയാസ് മുക്കോളി എസ്.പി പ്രതീഷ് കുമാറിന് പരാതിനല്‍കിയത്. സി.പി.എം സെക്രട്ടറിയുടേത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത് പരാതി നല്‍കിയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി അസംബ്ലി കമ്മിറ്റി പ്രസിഡന്റ് മുനീര്‍ മാറഞ്ചേരി ചങ്ങരംകുളം പൊലിസിനും പരാതി നല്‍കി.
അതേസമയം ആരോപണം സംബന്ധിച്ച പ്രതികരണവുമായി കോടിയേരിയും രംഗത്തെത്തി. 'ആക്രമണത്തിന് ആഹ്വാനം ചെയ്ത് കോടിയേരി' എന്ന് ചില വാര്‍ത്താ ചാനലുകളില്‍ ഫഌഷ് ന്യൂസ് പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. സി.പി.എം പ്രവര്‍ത്തകര്‍ സമാധാനത്തിന് മുന്‍കൈയെടുക്കണമെന്നും ആക്രമണം പാര്‍ട്ടിയുടെ രീതിയല്ലെന്നുമാണ് താന്‍ നടത്തിയ പ്രസംഗത്തിന്റെ കാതലെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പ്രസംഗത്തിലെ ഏതെങ്കിലും വരി ഊരിയെടുത്ത് പൊതുവിലുള്ള അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."