തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് യു.എന്‍.സി
ഇംഫാല്‍: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ യുനൈറ്റഡ് നാഗാ കൗണ്‍സില്‍(യു.എന്‍.സി) തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് വോട്ട് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രി ഇബോബി സിങിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എതിര്‍ക്കുകയും പകരം നാഗാ പീപ്പിള്‍സ് ഫ്രണ്ട്(പി.പി.എഫ്)നെ അനുകൂലിക്കാന്‍ തീരുമാനിച്ചതായും യു.എന്‍.സി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
മണിപ്പൂരില്‍ നാഗാജനങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഏഴ് ജില്ലകള്‍ പുതുതായി രൂപീകരിച്ചതില്‍ പ്രതിഷേധിച്ചാണ് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.
ഇതേതുടര്‍ന്ന് അവശ്യ സാധനങ്ങള്‍ക്ക് രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഉപരോധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ യു.എന്‍.സി പ്രസിഡന്റ് ഗെയ്ദന്‍ കാമിയെ നവംബര്‍ 25ന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."