HOME
DETAILS
MAL
ദാരിദ്ര്യം: മുന്‍ സോവിയറ്റ് താരം ഒളിംപിക് മെഡലുകള്‍ വിറ്റു
backup
February 28 2017 | 19:02 PM
അരിസോണ: മുന്‍ സോവിയറ്റ് യൂനിയന്‍ ജിംനാസ്റ്റിക് താരം ഓള്‍ഗ കോര്‍ബറ്റ് ദാരിദ്ര്യത്തെ തുടര്‍ന്ന് ഒളിംപിക് മെഡലുകള്‍ വിറ്റു. 1972ലെ മ്യൂണിക്ക് ഒളിംപിക്സിലെ മെഡലുകളാണ് ഓള്‍ഗ വിറ്റത്. മ്യൂണിക്കില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതില്‍ ടീമിനത്തില്‍ ലഭിച്ച സ്വര്‍ണ മെഡലാണ് ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയത്.
ആഴ്ച്ചാവസാനമുള്ള ഓണ്‍ലൈന്‍ ലേലത്തിലാണ് ഇവ വിറ്റത്. ഓള്‍ഗയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേലത്തില്‍ നിന്ന് ലഭിച്ച പണം ഇവരുടെ ദാരിദ്ര്യത്തെ താല്‍ക്കാലികമായെങ്കിലും ഇല്ലാതാക്കിയതായി റഷ്യന്‍ ഗസെറ്റ പറഞ്ഞു. 1972ല്‍ ബി.ബി.സിയുടെ കായിക വ്യക്തിത്വത്തിനുള്ള പുരസ്കാരം, സോവിയറ്റില്‍ നിന്ന് ലഭിച്ച നിരവധി മെഡലുകള്‍ എന്നിവയും വില്പന നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."