കൃഷിഭവന്റെ മെതിയന്ത്രം വയലില്‍ കിടന്നു നശിക്കുന്നു
പയ്യോളി: മെതിയന്ത്രം പുറക്കാട് പറോളിനട വയലില്‍ കിടന്ന് നശിക്കുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിക്കോടി കൃഷി ഭവന് അനുവദിച്ച മെതിയന്ത്രമാണ് നാഥനില്ലാത്ത നിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വെയിലത്തും മഴയത്തുമായി കിടന്നു നശിക്കുന്നത്.
പാഠശേഖര സമിതിക്ക് വേണ്ടിയാണ് യന്ത്രം വാങ്ങിയതെന്നാണ് കൃഷി ഭവന്റെ വിശദീകരണമെങ്കിലും പഞ്ചായത്തിലെ പാഠശേഖര സമിതികളൊന്നും ഇത് ഏറ്റെടുത്തിട്ടില്ലെന്നാണറിവ്. നെല്ല് മെതിക്കാനും പുല്ല് വേര്‍തിരിക്കാനും എളുപ്പത്തില്‍ കഴിയുന്ന യന്ത്രമായിട്ടു പോലും പാഠശേഖര സമിതിക്കാരൊക്കെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്തത്. വയലോരം സമിതിയാണ് ഇതിന്റെ സംരക്ഷണം ഏറ്റെടുത്തതെങ്കിലും അവരും കയ്യൊഴിഞ്ഞ സ്ഥിതിയിലാണ്. ചെറിയ കൃഷി നടത്തുന്നവര്‍ക്കൊന്നും ഈ മെഷീന് കൊണ്ട് പ്രയോജനമില്ലെന്നാണ് പാഠശേഖര സമിതിക്കാര്‍ പറയുന്നത്. നെല്ല് വിളവെടുപ്പ് നടക്കുന്ന സ്ഥലത്ത് മെതിയന്ത്രം എത്തിക്കാന്‍ കഴിയില്ല. വളരെ അകലെ നെല്‍കറ്റ എത്തിച്ച് മെതിയന്ത്രത്തില്‍ ഇട്ട് മെതിക്കുന്നത് ചെലവേറുമെന്നാണ് പാടശേഖര സമിതിക്കാര്‍ പറയുന്നത്. ഭാരം കൂടുതലായത് കൊണ്ട് ഇത് നീക്കി വെക്കാനും കഴിയില്ല.
ആര്‍ക്കും പ്രയോജനമില്ലാതെ മെഷീന് വയലില്‍ കിടന്ന് നശിക്കുന്നതായി പ്രദേശവാസികള്‍ കൃഷി മന്ത്രി സുനില്‍ കുമാറിന് പരാതി നല്‍കിയിരുന്നെങ്കിലും ഇതേ വരെ നടപടികളൊന്നും ആയിട്ടില്ല. തിക്കോടി പഞ്ചായത്തിലെ പാടശേഖര സമിതിക്കാരെയെല്ലാം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ ചര്‍ച്ച നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് തിക്കോടിയില്‍ പുതുതായി ചാര്‍ജെടുത്ത കൃഷി ഓഫിസര്‍ പി.എസ് സ്വരൂപ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."