ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞു: പോളിങ്ങില്‍ ഗണ്യമായ കുറവ്, 54.78 ശതമാനം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ആറു മണിയോടെയാണ് പോളിങ് അവസാനിച്ചത്. 54.02 ശതമാനമാണ് പോളിങ് ശതമാനം.
കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളേക്കാള്‍ കുറഞ്ഞ പോളിങ്ങാണിത്. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 63.5 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
പൗരത്വ നിയമത്തിനെതിരായ സമരകേന്ദ്രമായ ഷഹീന്‍ബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് 11.30 കഴിഞ്ഞതോടെ ബൂത്തുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.
ആദ്യ മണിക്കൂറില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാവിലെ ഒമ്പതരയോടെ വോട്ട് രേഖപ്പെടുത്തി. ഭാര്യയ്ക്കും മകനുമൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വൃന്ദ കാരാട്ട് തുടങ്ങി പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ അദ്യ മണിക്കൂറില്‍ വോട്ട് ചെയ്യാനെത്തി.
ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ച അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."