പാര്‍ട്ടിക്കെതിരായ വാര്‍ത്തക്ക് പിന്നില്‍ ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെന്ന്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്ക് പിന്നില്‍ ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍ പറഞ്ഞു.
തിരുവമ്പാടി മലനാട് മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ മുസ്‌ലിം ലീഗിന് അനുവദിക്കപ്പെട്ട സീറ്റില്‍ പാര്‍ട്ടി തീരുമാനമില്ലാതെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി തീരുമാനപ്രകാരം ഒരു ജനറല്‍ സീറ്റും വനിത സീറ്റും ലീഗിന് അനുവദിക്കണമെന്നും ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസ് ലീഗിന് അനുവദിക്കുന്നുള്ളുവെങ്കില്‍ അത് ജനറല്‍ സീറ്റ് ആകണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗിന്റെ തീരുമാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാടെ അവഗണിക്കുകയും മുന്നണിയിലെ മറ്റൊരു കക്ഷിക്ക് ജനറല്‍ സീറ്റ് അനുവദിക്കുകയും ചെയ്ത വഞ്ചനാപരമായ നിലപാടിനെതിരെയാണ് പാര്‍ട്ടി പ്രതികരിച്ചത്. ഇടക്കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വന്ന കമ്മിറ്റിയിലെ ചില ഭാരവാഹികള്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ച പുതിയ പഞ്ചായത്ത് കമ്മിറ്റിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോവാനാണ് ശ്രമിച്ചത്. ഇതിനിടയില്‍ പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ ഒരു സീനിയര്‍ നേതാവിന്റെ നേതൃത്വത്തില്‍ പലപ്പോഴും ഗ്രൂപ്പ് യോഗങ്ങള്‍ ചേരുകയും പാര്‍ട്ടിക്ക് മുന്നണിയില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ തടയുന്നതിനായി പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനെ പഞ്ചായത്ത് കമ്മിറ്റിയിലെ മഹാഭൂരിഭാഗവും എതിര്‍ക്കുക മാത്രമാണ് ചെയ്തത്.
മുന്നണി സംവിധാനം നിലനിര്‍ത്താനായി പാര്‍ട്ടിക്ക് അവകാശപ്പെട്ടത് തടയുന്നതും വേണ്ടായെന്ന് വെക്കുന്നതും അംഗീകരിക്കാനാവില്ല. ലീഗില്‍ വിഭാഗീയത നിലനിര്‍ത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരമായി ശ്രമിക്കുകയാണ്. സഹകരണ ബാങ്കില്‍ എല്‍.ഡി.എഫും മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ യു.ഡി.എഫും പരസ്പരം ധാരണയിലാണെന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. ഡിസംബറില്‍ പുന്നക്കലില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി സൊസൈറ്റി, ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ പാര്‍ട്ടി തീരുമാനിക്കാത്ത സ്ഥാനാര്‍ഥിയെ പാനലില്‍ ഉള്‍പെടുത്തരുതെന്ന് കാണിച്ച് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ടി.ജെ കുര്യാച്ചനും, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബോസ് ജേക്കബ്, ഡി.സി.സി സെക്രട്ടറി ഹബീബ് തമ്പി തുടങ്ങിയവര്‍ക്ക് പഞ്ചായത്ത് ലീഗ് നേതൃത്വം കത്ത് നല്‍കിയതുമാണ്.
പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ തീര്‍ത്തും അവഗണിച്ച് ലീഗ് മുന്നണി സംവിധാനം തകര്‍ക്കുകയാണെന്ന് പറയുന്നതും ലീഗിന്റെ മേല്‍ കമ്മിറ്റികള്‍ക്ക് പരാതി നല്‍കുന്നതും ലീഗ് നേതൃത്വത്തെയും പാര്‍ട്ടിയെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം ശ്രമങ്ങളെ അണികള്‍ തിരിച്ചറിയണം. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കുമെന്നും കെ.എ അബ്ദുറഹിമാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."