വളയംകുളത്ത് കോളജ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഗതാഗതം തടസപ്പെട്ടു
ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സഘര്‍ഷവും വാക്കേറ്റവും കയ്യാങ്കളിയും പലപ്പോഴും സംസ്ഥാന പാതയിലേക്ക് നീങ്ങുന്നത് ഗതാഗത തടസങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം കല്ലേറില്‍ സമാപിച്ചു. കോളജിന് സമീപം താമസിക്കുന്ന കൈതവളപ്പില്‍ ഖമറുദ്ധീന് കല്ലേറില്‍ പരിക്കേറ്റു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മിലുളള സംഘര്‍ഷം സൈ്വരജീവിതം തകര്‍ക്കുന്നതായി ആരോപിച്ച് ചെവ്വാഴ്ച കാലത്ത് നാട്ടുകാര്‍ കോളജ് ഉപരോധിച്ചു. തുടര്‍ന്ന് ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. അടുത്ത ദിവസം പൊലിസ് സാന്നിധ്യത്തിന്‍ ചര്‍ച്ച ചെയ്ത് പരിഹസിക്കാമെന്ന ധാരണയിലാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്. പലപ്പോഴും വിദ്യാര്‍ഥികള്‍ തമ്മിലുളള സംഘര്‍ഷം ചുണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ ഗതാഗത തടസത്തിനും കരണമാകുന്നതില്‍ വിവിധ ഹൈവേ ജാഗ്രതാ സമിതികളും പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."