പരുക്ക് വകവയ്ക്കാതെ സഞ്ജു
കൃഷ്ണഗിരി: പരുക്കേറ്റിട്ടും ടീമിന് അഭിവാജ്യമായ ഘട്ടത്തില്‍ പോരാടാനുറച്ച് സഞ്ജു സാംസണ്.
ഗുജറാത്തിനെതിരായ രഞ്ജി നോക്കൗട്ട് മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ടീം തകരുമ്പോള്‍ നിലയുറപ്പിച്ച് ബാറ്റ് വീശവെ കൈവിരലിന് പരുക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു സഞ്ജുവിന്. തുടര്‍ന്ന് വിരലിന് പൊട്ടലേറ്റിട്ടുണ്ടെന്നും വിശ്രമം നാലാഴ്ചയോളം വേണ്ടിവരുമെന്നുമായിരുന്നു ഔദ്യോഗിക വൃത്തങ്ങള്‍ നല്കിയ വിവരം. എന്നാല്‍ രണ്ടാമിന്നിങ്സിലും കേരളത്തിന്റെ ബാറ്റിങ് തകര്‍ന്നപ്പോള്‍ പരുക്കിനെ വകവെക്കാതെ പാഡണിഞ്ഞ് സഞ്ജു ക്രീസിലെത്തി. മികച്ച നിലയില്‍ നിന്ന് കേരളത്തിന്റെ നാല് വിക്കറ്റുകള്‍ തുടരെ വീഴുകയും ചെയ്തപ്പോഴായിരുന്നു സഞ്ജു ക്രീസിലേക്കെത്തിയത്. ഫോമിലുള്ള ജലജ് സക്സേനക്ക് പിന്തുണ നല്കുകയെന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം.
മൂന്ന് ഓവറോളം ക്രീസില്‍ നിന്ന സഞ്ജു ഒന്‍പത് പന്തുകളും ഇതിനിടെ എതിരിട്ടു. പരുക്കേറ്റ കൈ സുരക്ഷിതമാക്കിയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്.
എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി സഞ്ജു പുറത്താവുകയായിരുന്നു. എങ്കിലും ടീമിന്റെ ലീഡിലേക്ക് വിലപ്പെട്ട റണ്‍സ് കൂട്ടി ചേര്‍ക്കാന്‍ ജലജ് സക്സേനക്ക് പിന്തുണ നല്കാന് സഞ്ജുവിന് സാധിച്ചു. കാണികള്‍ കൈയടിയോടെയാണ് സഞ്ജുവിനെ വരവേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."