അണപ്പാട് പാലം അപകടാവസ്ഥയില്‍; കൈവരിയും സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടും അറ്റകുറ്റ പണിക്കുപോലും തയാറാകാതെ അധികൃതര്‍
കാട്ടാക്കട: ചീനിവിള അണപ്പാട് പാലം അപകടാവസ്ഥയില്‍ കൈവരിയും സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടും അറ്റകുറ്റ പണിക്കുപോലും അധികൃതര്‍ മിനക്കെടുന്നില്ല എന്നു വ്യാപക പരാതി.
മാസങ്ങള്‍ക്ക് മുന്‍പാണ് വാഹനം ഇടിച്ച് സുരക്ഷാ വേലി തകര്‍ന്നത്. പാലത്തിന്റെ വശത്തു കൂടെയുള്ള റോഡിന്റെ ഒരുഭാഗം സംരക്ഷണ ഭിത്തിയും മഴക്കാലത്ത് ഇടിഞ്ഞു താഴ്ന്നതിനും പരിഹാരമില്ല. പരാതികള്‍ കുമിഞ്ഞപ്പോള്‍ പി ഡബ്ല്യൂ ഡിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പോയെങ്കിലും തുടര്‍നടപടി ഒന്നും ഉണ്ടായില്ല.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ സഞ്ചരിക്കുന്ന പാത ആയതിനാല്‍ താല്‍ക്കാലികമായി നാട്ടുകാര്‍ കാറ്റാടി കഴയും കമ്പുകളും ഉപയോഗിച്ചു കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
ഇതും അത്രകണ്ട് സുരക്ഷിതമല്ല .അതേസമയം പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളോ കാല്‍നടയാത്രക്കാരോ പാലം കടന്നു പോകുമ്പോള്‍ ഏതു നിമിഷവും അപകടം സംഭവിക്കാം.
നിരവധി സ്‌കൂള്‍ വാഹനങ്ങളും കടന്നുപോകുന്ന പാലമാണ് ഈ അവസ്ഥ നേരിടുന്നത്. അടിയന്തരമായി പാലം അറ്റകുറ്റപണി നടത്തി സംരക്ഷിക്കണമെന്നാണ് നാടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."