വടകര റെയില്‍വേ സ്റ്റേഷനില്‍ പുത്തന്‍ വികസന പദ്ധതികള്‍
വടകര: ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌രി വാര്‍ഷിക പരിശോധനയുടെ ഭാഗമായി വടകര സന്ദര്‍ശിച്ചു. വടകരയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുമായി അദ്ദേഹം ചര്‍ച്ചനടത്തി.
അഞ്ചു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ മൂന്നു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ബാക്കിയുള്ളവ പുരോഗമിക്കുകയാണ്. ചരക്കു നീക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമമുറി, കുളിമുറി, ശൗചാലയം, കുടിവെള്ളം എന്നിവയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചു. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളില്‍ പുതുതായി നാലു ടോയ്‌ലെറ്റുകള്‍ നിര്‍മിക്കും.
എട്ടു ലക്ഷം രൂപ ചെലവില്‍ മൂന്നു പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതോടൊപ്പം സ്റ്റേഷന്റെ മുഖം മിനുക്കല്‍ നടപടികള്‍ക്ക് വേഗംകൂട്ടും. സ്റ്റേഷനടുത്തുള്ള കുളം നവീകരിച്ച് കുടിവെള്ളത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിനു ഫണ്ട് അനുവദിക്കും. പാര്‍ക്കിങ് ഏരിയ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള ഒഞ്ചിയം അടിപ്പാതയുടെ നിര്‍മാണം മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."