പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാര്‍ എല്ലാ മേഖലകളിലും മത്സരിക്കാന്‍ തയാറാകുന്നു: മുഖ്യമന്ത്രി
കിളിമാനൂര്‍: എല്ലാ മേഖലകളിലും മറ്റുള്ളവരെപ്പോലെ എത്താന്‍ കഴിയുന്ന തരത്തില്‍ മത്സരിക്കാന്‍ പട്ടികജാതിപട്ടിക വര്‍ഗ്ഗക്കാര്‍ ആയിട്ടുണ്ടെന്നും കുറേക്കൂടി പൂര്ണതയിലെത്താനേയുള്ളു വെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന പട്ടികജാതിപട്ടിക വര്‍ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന നവീന വായ്പ്പാ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഇന്നലെ വൈകുന്നേരം കിളിമാനൂരില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബശ്രീ വായ്പാ പദ്ധതി, കൃഷി ഭൂമി വായ്പ, ഭവനിര്‍മാണ വായ്പ, പുനരുദ്ധാരണ വായ്പ, , വിദേശ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സ്റ്റാര്‍ട്ട് അപ് വായ്പ തുടങ്ങിയ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നവേഥാനനേതാക്കളായ ശ്രീനാരായണഗുരുവും, അയ്യങ്കാളിയും മറ്റും നേടിത്തന്ന നവോഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ,അതിനെതിരേയുള്ള ശക്തമായ താക്കീതായിരുന്നു വനിതാ മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ ബാലന് അധ്യക്ഷനായിരുന്നു.
അഡ്വ. ബി.സത്യന് എം.എല്‍.എ, മുന്‍.എം.എല്‍.എ. ബി രാഘവന്, പി. അലിഅസ്ഗര്പാഷ, ഡോ.എം.എ നാസ്സര്‍, ശ്രീജാ ഷൈജൂദേവ്, ഡി. സ്മിത, യഹിയ, സിന്ധു, ഗോവിന്ദന്‍പോറ്റി, ധരളിക, കെ. കൃഷ്ണന്, എസ്. സുരാജ്, ആര്.എസ് അനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."