സ്കൂളിലെ തകര്‍ന്ന കിണര്‍ അപകടം വിളിച്ചുവരുത്തുന്നു
ഫറോക്ക്: സ്കൂള്‍ വളപ്പിലെ കിണര്‍ ഇടിഞ്ഞു തകര്‍ന്നിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു.
വെള്ളമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും വലയുന്നു. ഫറോക്ക് നല്ലൂര് ജി.എം.എല്‍.പി സ്കൂളിലെ കിണര്‍ തകര്‍ന്നതാണ് ദുരിതമായത്.
നേരത്തെ സ്കൂള്‍ ആവശ്യത്തിനുള്ള വെള്ളമെടുത്തിരുന്ന കൈവരിയുള്പ്പെടെ തകര്‍ന്ന് ഉപയോഗശൂന്യമായതോടെ വലിയ അപകട ഭീഷണിയിലാണ്. അധികൃതരോട് നിരവധി തവണ കിണര്‍ പുനര്നിര്മിക്കാനാവശ്യപ്പെട്ടിട്ടും ഇതുവരെയും ചെവിക്കൊണ്ടിട്ടില്ലെന്നു പരാതിയുമുണ്ട്.
സ്കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് പിന്‍വശത്താണ് ആള്‍മറയില്ലാത്ത കിണറുള്ളത്.
വരള്‍ച്ച അനുഭവപ്പെട്ടതോടെ സ്കൂളിലെ ആവശ്യങ്ങള്‍ക്കു പുറമെനിന്നു വെള്ളമെത്തിക്കുകയാണ്.
കിണര്‍ നവീകരിക്കുകയോ പുതുതായി നിര്‍മ്മിക്കുകയോ ചെയ്യാന്‍ അടിയന്തര നടപടി വേണമെന്നാണ് സ്കൂള്‍ അധികൃതരും പി.ടി.എയും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."