കാംപസ് അസഹിഷ്ണുതക്കെതിരേ ഡി.വൈ.എഫ്.ഐ
കോഴിക്കോട്: രാജ്യമാകെ നടക്കുന്ന കാംപസ് ജനാധിപത്യ അവകാശങ്ങള്‍ക്കെതിരായുള്ള ആക്രമങ്ങള്‍ക്കെതിരേ രാജ്യാന്തര തലത്തില്‍ ക്യാംപസുകളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ കാംപസുകളില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണങ്ങള്‍ തുടരുന്ന പാശ്ചാതലത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത.്
2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതലാണ് രാജ്യത്തെ കാംപസുകളില്‍ ജനാധിപത്യ നിഷേധ നിലപാടുകള്‍ ഉണ്ടാകുന്നതെന്നും രാജ്യം അസഹിഷ്ണുതയിലേക്ക് നീങ്ങുന്നതെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ആരോപിച്ചു. 23ന് വാഹനജാഥയും ലഘുലേഖ വിതരണവും ഡോക്യുമെന്ററി നിര്‍മാണവും നടത്തുമെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാകമ്മിറ്റി അറിയിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ സധീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."