HOME
DETAILS
MAL
സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി സ്റ്റേ ഓര്‍ഡറുമായെത്തി ചുമതലയേറ്റു
backup
February 28 2017 | 20:02 PM
താമരശേരി: പഞ്ചായത്ത് ഓഫിസ് സെക്രട്ടറി വീണ്ടണ്ടും ചുമതലയേറ്റു. അന്യായമായി സ്ഥലം മാറ്റിയതിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ഉത്തരവുമായെത്തിയാണ് സെക്രട്ടറി മിഥുന് കൈലാസ് താമരശേരി പഞ്ചായത്ത് ഓഫിസ് സെക്രട്ടറിയായി ഇന്നലെ വീണ്ടണ്ടും ചുമതലയേറ്റത്.
25ന് ഉത്തരവുമായി ഓഫിസിലെത്തിയെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ നിസഹകരണം മൂലം ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെ സെക്രട്ടറി ഓഫിസിലെത്തി ചുമലയേറ്റെടുത്തു.
വിവിധ ആവശ്യങ്ങളുമായെത്തുന്ന സാധാരണക്കാരുടെ ഫയലുകള്‍ തീര്‍പ്പാക്കാതെ ബുദ്ധിമുട്ടിക്കുകയും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."