ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പാത വൈദ്യുതീകരണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കും: വസിഷ്ഠ ജോഹ്‌രി
കോഴിക്കോട്: ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പാത വൈദ്യുതീകരണം 30നകം പൂര്‍ത്തിയാവുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ടഠ ജോഹ്‌രി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കല്‍ നടപടിയും പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. പാതഇരട്ടിപ്പിക്കല്‍ നടപടികള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. നഗരത്തില്‍ മിനി ഫയര്‍ സ്‌റ്റേഷനും ജലസംഭരണിക്കും റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരെ കൂടാതെ പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി, റെയില്‍വേ അഡീഷനല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ ആന്‍ഡ് ആര്‍.പി.എഫ് ഡി.ഐ.ജി അരോമ സിങ് താക്കൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ട്രെയിനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ, മറ്റുസൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വാര്‍ഷിക പരിശോധനയുടെ ഭാഗമായാണ് ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ സംഘം എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."