രജനീകാന്തിന്റെ പാര്‍ട്ടി ഏപ്രിലില്‍
ചെന്നൈ: നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി ഏപ്രിലില്‍. രജനി മക്കള്‍ മന്ത്രത്തിലെ പ്രവര്‍ത്തകരാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വൈകില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പാര്‍ട്ടിയുടെ പേരിനെക്കുറിച്ചോ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടാകുമോ എന്ന വിഷയത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. ആര്‍.എസ്.എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായുള്ള രജനീകാന്തിന്റെ അടുത്ത ബന്ധം ബി.ജെ.പിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് വഴിയൊരുക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടയാക്കിയിരുന്നു.
രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയതില്‍ പിന്നെ പാര്‍ട്ടി ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ട് പോകുമോ എന്ന തരത്തിലാണ് തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ഗൗരവകരമായ വിഷയമായാണ് മറ്റ് പാര്‍ട്ടികള്‍ കാണുന്നത്.
സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന കാര്യം 2017 ഡിസംബറില്‍ തന്നെ രജനീകാന്ത് വ്യക്തമാക്കിയതാണ്. ചെന്നൈ കോടാമ്പാക്കത്തെ ആരാധക സംഗമത്തില്‍ വച്ചാണ് രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിയമസഭ സീറ്റില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നും രജനീകാന്ത് 2017ല്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോടുള്ള കടപ്പാടു മൂലമാണ് രാഷ്ട്രീയ പ്രവേശനം എന്നായിരുന്നു രജനീകാന്ത് 2017ല്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."