ഇന്ത്യൻ എംബസിയിൽ ‘ഹുമയൂൺസ് ടോംപ്’ (ഹുമയൂണിന്റെ ശവകുടീരം) ഡോക്യുമെന്ററിയും ഫോട്ടോഗ്രാഫി, പെയിന്റിംഗ് പ്രദർശനവും
റിയാദ്: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹുമയൂൺസ് ടോംപ്’ (ഹുമയൂണിന്റെ ശവകുടീരം) ഡോക്യുമെന്ററിയും ഫോട്ടോഗ്രാഫി, പെയിന്റിംഗ് പ്രദർശനവും സംഘടിപ്പിച്ചു. ഡിസ്കവറി ചാനൽ പ്രക്ഷേപണം ചെയ്ത ഹുമയൂൺസ് ടോംപ്, മുഗൾ ഭരണത്തിന്റെ ആദ്യകാലഘട്ടത്തിൽ നിർമ്മിച്ചതും താജ്മഹലിന്റെ പ്രതിരൂപമായി ചരിത്ര കാരന്മാർ വിശേഷിപ്പിച്ച മികച്ച നിർമ്മിതികളിലൊന്നാണ്. ഹുമയൂൺ ടോംപിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുമായി സഹകരിച്ച് ആഗാഖാൻ ട്രസ്റ്റ് ഫോർ കൾച്ചർ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും ഡോക്യുമെന്ററി വിശദമാക്കുന്നുണ്ട്. ഇതോടൊപ്പം ഫോട്ടോഗ്രാഫർ കെ.എൻ വാസിഫിന്റെ ഫോട്ടോ പ്രദർശനവും ഇന്ത്യൻ ചിത്രകാരി സാഹിബ മജീദിന്റെ പെയിന്റിംഗ് പ്രദർശനവും ഒരുക്കിയിരുന്നു. ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരും,സൗദി പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും എംബസി ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പ്രദർശനം കാണാനെത്തി.
ചിത്രം: റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘ഹുമയൂൺസ് ടോംപ്’ (ഹുമയൂണിന്റെ ശവകുടീരം) ഡോക്യുമെന്ററിയും ഫോട്ടോഗ്രാഫി, പെയിന്റിംഗ് പ്രദർശനവും ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."