HOME
DETAILS

തേക്കുകള്‍ക്ക് ഭീഷണിയായി ഇലതീനി പുഴുക്കളുടെ ആക്രമണം

  
backup
June 14 2016 | 03:06 AM

%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af

നിലമ്പൂര്‍: സംസ്ഥാനത്തെ തേക്ക് തോട്ടങ്ങളില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം വ്യാപകമാവുന്നു. വനം വകുപ്പിന് ഇതുവഴി ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. തളിരിലകള്‍ തിന്നു നശിപ്പിക്കുന്നതിലൂടെ തേക്കിന്റെ വളര്‍ച്ച 44 ശതമാനം കണ്ട് മുരടിക്കുമെന്ന് വനം ഗവേഷണ വിഭാഗത്തിന്റെ  പഠനത്തില്‍ പറയുന്നു. വര്‍ധിച്ച പുഴുശല്യം ജനങ്ങള്‍ക്ക് ഭീഷണിയാണ്. ചിലന്തി വലപോലയുണ്ടാക്കിയാണ് ഇവയുടെ സഞ്ചാരം. ചിലരില്‍ പുഴുക്കള്‍ അലര്‍ജിക്ക് കാരണമാകും. മഴ ആരംഭിച്ചതുമുതല്‍ ഇവയുടെ ശല്യവും ഏറിയിരിക്കുകയാണ്.
വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ 75,000 രൂപയുടെ നഷ്ടമാണ് ഉണ്ടാകുക. ഹിബ്ലിയ പ്യൂറ (ഡിഫോളിയേറ്റര്‍),  യുടെക്‌ടോണ മെക്കറാലിസ് (സ്‌കെല്‍ടനൈസര്‍) എന്നിങ്ങനെ രണ്ടിനം പുഴുക്കളാണ് തേക്കിന്റെ ഇല നശിപ്പിക്കുക. ഇല തളിരിടുന്നതോടെയാണ് പുഴു ശല്യം പ്രത്യക്ഷപ്പെടുന്നത്. മുട്ടയിട്ടു വിരിയുന്ന പുഴു ആദ്യത്തെ 15 ദിവസം കൊണ്ടു തന്നെ ഇലകളിലെ ഹരിതകം മുഴുവന്‍ തിന്നുതീര്‍ക്കുന്നു. ലോകപ്രശസ്തമായ നിലമ്പൂര്‍ തേക്കിനും ഇവ ഭീഷണിയാണ്.
തേക്കിന്‍ ഇലതീനി പുഴുക്കള്‍ വ്യാപകമായതോടെ കേരള വനം ഗവേഷണ കേന്ദ്രം പുഴുക്കളെ നശിപ്പിക്കുന്ന ജൈവകീടത്തെ വികസിപ്പിച്ചെടുത്തിരുന്നു. വന ഗവേഷണ കേന്ദ്രം നിലമ്പൂര്‍ ശാസ്ത്രജഞനായ ഡോ. സജീവാണ് ജൈവകീടത്തെ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തില്‍ കീടം വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തിയിരുന്നു.
എന്നാല്‍ പുഴുശല്യം പടരുമ്പോഴും വനം വകുപ്പ് ഈ നേട്ടം ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. വനം വകുപ്പ് ആവശ്യപ്പെട്ടാല്‍ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ജൈവകീടത്തെ നല്‍കുമെന്നിരിക്കെ വനം ഉദ്യോഗസ്ഥര്‍ ഇതിന് വൈമനസ്യം കാണിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago