ചാലക്കുടി ഗവ.ഐ.ടി.ഐ ദേശീയ നിലവാരത്തിലേക്ക്
ചാലക്കുടി: ചാലക്കുടി ഗവ.ഐ.ടി.ഐയെ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നു. ഈ പദവിയിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാനത്തെ പത്ത് ഗവ.ഐ.ടി.ഐകളില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏക ഐ.ടി.ഐ കൂടിയാണ് ചാലക്കുടിയിലേത്. കിഫ്ബയില്‍ ഉള്‍പ്പെടുത്തി 29കോടി രൂപയുടെ വികസനമാണ് ഇവിടെ നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായ ആധുനിക രീതിയിലുള്ള വര്‍ക്ക്‌ഷോപ്പ്, ഓഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസുകള്‍ എന്നിവ നിര്‍മിക്കും. ഇതിന് പുറമെ കാംപസില്‍ ടൈല്‍ വിരിച്ച റോഡുകളും നിര്‍മിക്കും.
ഇതോടെ ഐ.ടി.ഐയുടെ മട്ടിലും രൂപത്തിലും മാറ്റം വരും. പഠനിലവാരത്തിലും ഗുണനിലവാരം ഉയര്‍ത്തുകയാണ് പദ്ധതി. 1954 ലാണ് ചാലക്കുടിയില്‍ ഗവ.ഐ.ടി.ഐ ആരംഭിക്കുന്നത്. അന്ന് അഞ്ച് ട്രേഡുകളാണുണ്ടായത്. ഇപ്പോള്‍ ഇരുപത് ട്രേഡുകളിലായി 1300ഓളം വിദ്യാര്‍ഥികളുണ്ട്. രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകള്‍ നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെയെത്തുന്നുണ്ട്. ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
പഠനമികവിലും ചാലക്കുടി ഐ.ടി.ഐ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ ചാലക്കുടി ഗവ.ഐ.ടി.ഐയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."