മീനങ്ങാടിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റെന്ന്
മീനങ്ങാടി: മീനങ്ങാടിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റെന്ന് പരാതി. മീനങ്ങാടി പഞ്ചായത്തിനു സമീപത്തുനിന്ന് ഓട്ടോറിക്ഷ പുറകോട്ടെടുക്കുന്നതിനിടെ ഇരുചക്രവാഹനത്തിലിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഓട്ടോ ബൈക്കില്‍ തട്ടിയത് ചോദ്യം ചെയ്ത ആളോട് മോശമായി സംസാരിച്ചെന്നാരോപിച്ച് ഓട്ടോറിക്ഷ െ്രെഡവര്‍ ഷൗക്കത്തിനെ ടൗണില്‍ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ധിച്ചെന്നാരോപിച്ച് ഷൗക്കത്ത് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്ത ആളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തനിക്കെതിരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചതും ഭീഷണി മുഴക്കിയതുമാണ് പ്രശ്‌നത്തിനിടയാക്കിയതെന്നു സുരേഷും പറയുന്നു. ലീഗ് പ്രവര്‍ത്തകനായ ഷൗക്കത്തിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. അടിപിടിയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും, പോലീസെത്തി പ്രശ്‌നക്കാരെ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഷൗക്കത്ത് മീനങ്ങാടി ഗവന്മെന്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മീനങ്ങാടി ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മര്‍ദിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിച്ച് തക്കതായ ശിക്ഷ ലഭ്യമാക്കണമെന്ന് യൂത്ത്‌ലീഗ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ഹൈറുദ്ദീന്‍, ഷമീര്‍, ഒ.ടി സലീം, റഹീം, സൈതലവി ഹാജി, എം.എ അയ്യുബ് സംസാരിച്ചു. മര്‍ദിച്ചവര്‍ക്കെതിരെ ശക്തമായ നടപിയെടുക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."