ഇക്കുറി 1,36,020 പേര് ഹജ്ജ് കര്‍മത്തിന്; അധികംപേരും യു.പിയില്‍നിന്ന്
നെടുമ്പാശ്ശേരി: ഈ വര്‍ഷവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ പേര് ഹജ്ജിന് പുറപ്പെടുന്നത് യു.പിയില്‍ നിന്നും. ഇവിടെ നിന്നു ഇത്തവണ 21,828 പേരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനം എന്ന നിലയിലാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് സീറ്റുകള്‍ യു.പിക്ക് അനുവദിച്ചു കിട്ടിയത്. ഇക്കുറി ഇന്ത്യയില്‍ നിന്നും 1,36,020 പേരാണ് മക്കയില്‍ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 1,00,020 പേര് വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി വഴിയും 36000 പേര് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് യാത്രയാകുന്നത്.
ഇവരെ കൂടാതെ ജോലി ആവശ്യാര്‍ഥവും മറ്റുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരും ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തും. ഇന്ത്യയില്‍ നിന്നു ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി ഹജ്ജ് കര്‍മത്തിന് പുറപ്പെടാന്‍ 40,50,187 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് ഒരു ലക്ഷത്തോളം പേര് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതില്‍ 36000 പേര് ഗ്രീന്‍ കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരുടെ പ്രത്യേക ക്വാട്ടയും ഇതില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."