ജിഷ്ണുവിന്റെ മരണത്തില്‍ പൊലിസ് അനാസ്ഥ തുടരുന്നു: പി.കെ ഫിറോസ്
കാസര്‍കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയംറിഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേരള പൊലിസ് അനാസ്ഥ തുടരുകയാണെന്നു മുസ്്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പിന്നില്‍ തൃശൂര്‍ ജില്ലയിലെ ഒരു പ്രാദേശിക സി.പി.എം നേതാവാണ്. ജിഷ്ണു മരിച്ച ദിവസം സഹായത്തിനായി ബന്ധുക്കള്‍ വിളിച്ചതും ഈ നേതാവിനെയാണ്. വീടിന്റെ സമീപത്തു വരെ എത്തിയിട്ടും വീട്ടിലെത്തി വീട്ടുകാരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് ഇയാളുടെ ഇടപെടലുകള്‍ മൂലമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കാസര്‍കോട് ഗവ. കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരെയും ജില്ലാ നേതാക്കളെയും അക്രമിച്ച കാസര്‍കോട് സി.ഐ അബ്ദുല്‍ റഹ്്മാന്‍, എ.എസ്.ഐ സതീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ കാസര്‍കോട് സി.ഐ ഓഫിസിനു മുന്‍പില്‍ യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി മാര്‍ച്ച് സംഘടിപ്പിക്കും.
ജില്ലയിലെ പടന്നക്കാടില്‍ നിന്നും അഫ്ഗനിസ്ഥാനിലെത്തി ഡ്രോണ്‍ അക്രമത്തില്‍ യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ക്യാംപസുകളിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ക്യാംപയിനില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എസ്.എഫ്.ഐ ആധിപത്യമുള്ള കോളജുകളിലെ ഇടിമുറികള്‍ തകര്‍ത്ത് ക്യാംപസുകളില്‍ ബഹുസ്വരത കൊണ്ടു വരാന്‍ തയ്യാറവണം. മലപ്പുറം ലോക്‌സഭാ സീറ്റില്‍ അഹമ്മദ് സാഹിബിനു പകരം വെക്കാന്‍ പറ്റുന്ന ലീഗിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍ മത്സരിക്കുമെന്നും യൂത്ത് ലീഗില്‍ അതിനു പ്രാപ്തരായവര്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."