നാവായിക്കുളത്ത് ഇ.എസ്.ഐ ആശുപത്രികെട്ടിടം ഉടന്‍
കല്ലമ്പലം : നാവായിക്കുളത്ത് ഇ.എസ്.ഐ.ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏറെക്കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും പഞ്ചായത്ത് അംഗം ആസിഫ് എം.പിക്ക് നിവേദനം നല്‍കുകയും ചെയ്യ്തു. അഞ്ച് വര്‍ഷം മുന്‍പ് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇ.എസ്.ഐ ആശുപത്രിക്ക് തറക്കല്ലിട്ടത്.
സ്ഥലം കാട്കയറി സാമൂഹികവിരുദ്ധരുടെ താവളമായിമാറി. പതിനായിരത്തിലധികം കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ ആശ്രയമാകേണ്ട ആശുപത്രി സഥലമാണ് കാട്കയറി നശിക്കുന്നത്.
നാവായിക്കുളത്ത് സ്വന്തമായി ഒരു ഇ.എസ്.ഐ ആശുപത്രി കെട്ടിടം വേണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടുത്തുകാരുടെ പൂവണിയാത്ത സ്വപ്നമാണത്.
പതിമൂന്നോളം കശുവണ്ടി ഫാക്ടറികളും പതിനായിരത്തോളം കശുവണ്ടി തൊഴിലാളികളുമുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വെള്ളൂര്‍ക്കോണം മുസ്‌ലിം പള്ളിക്ക് സമീപം ഇ.എസ്.ഐ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്തിട്ട് കാല്‍നൂറ്റാണ്ടുകളോളമാകുന്നു.
സ്ഥലവാസിയായ ഒരാളില്‍ നിന്ന് വളരെ തുച്ഛമായ വിലക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ലക്ഷങ്ങള്‍ മുടക്കി ചുറ്റുമതിലും ഗേറ്റും കിണറും വാട്ടര്‍ടാങ്കും നിര്‍മിച്ചെങ്കിലും കെട്ടിട നിര്‍മാണം എങ്ങുമെത്തിയില്ല. ഈ പ്രദേശം ഇപ്പോള്‍ സാമൂഹികവിരുദ്ധര്‍ കൈയടക്കി. മദ്യപാനവും ചീട്ടുകളിയും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ ഈ ചുറ്റുമതിലിനുള്ളില്‍ നടക്കുന്നതെന്നാണ് ആക്ഷേപം.നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നാലുകോടി രൂപ എസ്റ്റിമേറ്റില്‍ ഡിസ്പന്‍സറി, സ്റ്റാഫ് ക്വര്‍ട്ടേഴ്‌സ്, ഇ.എസ്.ഐ എന്നിവയുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മുന്‍ എം.പി വര്‍ക്കല രാധാകൃഷ്ണന്റെ ശ്രമഫലമായിട്ടായിരുന്നു ഫണ്ട് അനുവദിച്ചത്.
2009 ല്‍ ആശുപത്രി കെട്ടിടത്തിന്റെ പ്ലാന്‍ അംഗീകരിച്ച് പെര്‍മിറ്റ് ലഭിക്കുന്നതിനായി നാവായിക്കുളം ഗ്രാമപഞ്ചായത്തിനു സമര്‍പ്പിച്ചു. 25000 രൂപയോളം പെര്‍മിറ്റ് ഫീസ് ആയി പഞ്ചായത്തിന് ലഭിക്കേണ്ട പ്ലാന്‍ ആയിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍ നിര്‍ത്തി ഈ തുക ഒഴിവാക്കി പഞ്ചായത്തുകമ്മിറ്റി പ്ലാന്‍ അംഗീകരിച്ചു കൊടുത്തു. തുടര്‍ന്ന് ഭൂമിയിലെ പാഴ്മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള ശ്രമങ്ങളായിരുന്നു വനം വകുപ്പിന്റെ അനുമതി കിട്ടാന്‍ പിന്നെയും നീണ്ടകാലത്തെ കാത്തിരിപ്പ്.
അതുലഭിച്ചു മരങ്ങള്‍ ലേലം ചെയ്ത് വിറ്റിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വീണ്ടും ചുവപ്പുനാടയില്‍ കുടുങ്ങി. നാവായിക്കുളം പഞ്ചായത്തിലെയും സമീപപ്രദേശങ്ങളായ കരവാരം, പള്ളിക്കല്‍, മടവൂര്‍, ഒറ്റൂര്‍, മണമ്പൂര്‍ എന്നീ പഞ്ചായത്തുകളിലെയും കശുവണ്ടി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിനാല്‍ നാവായിക്കുളത്ത് നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടുകയാണ് ആശുപത്രി. പലപ്പോഴും മരുന്നുകള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് ഇവിടെയെത്തുന്ന രോഗികള്‍ പറയുന്നത്.
സ്വന്തമായി കെട്ടിടമുണ്ടാക്കുവാനുള്ള സ്ഥലവും ഫണ്ടും ലഭ്യമായിട്ടും ലക്ഷങ്ങള്‍ വാടകകൊടുത്ത് വാടക കെട്ടിടത്തിലെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാതെ നാവായിക്കുളത്തുകാര്‍ക്ക് സ്വന്തം ഇ.എസ്.ഐ കെട്ടിടം നിര്‍മിക്കുന്നതിനായി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തയാറാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ് നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയും വാര്‍ഡംഗം ആസിഫ്,എം.പിക്ക് നിവേദനം നല്‍കുകയും ചെയ്തത്.
ലോക്‌സഭാ അംഗം റിച്ചാര്‍ഡ് ഹേ വഴി നല്‍കിയ നിവേദനം അദ്ദേഹം കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."