HOME
DETAILS
MAL
മധ്യപ്രദേശില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് ഒളിവില്‍
backup
March 01 2017 | 09:03 AM
മൊറേന: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബി.ജെ.പി നേതാവിനെ പ്രതിയാക്കി മധ്യപ്രദേസ് പൊലിസ് കേസെടുത്തു. റേഷന്‍കാര്‍ഡ് നേടാന്‍ വേണ്ടിയാണ് യുവതി ഇയാളെ സമീപിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. മൊറേനയിലെ ബി.ജെ.പി നേതാവായ ബോജ്പാല്‍ സിങും കൂട്ടാളികളുമാണ് യുവതിയെ പീഡിപ്പിച്ചത്.
35കാരിയായ സ്ത്രീ മൊറേനയിലെ സുമാവാലി ഗ്രാമത്തിലുള്ളതാണ്. ഗ്രാമത്തില്‍ റേഷന്‍ കട നടത്തുന്ന സൊസൈറ്റിയുടെ ചെയര്‍പേഴ്സണ്‍ ആണ് ബോജ്പാല്‍ സിങ്. രജിസ്ട്രേഷനു വേണ്ടി എത്തിയ യുവതിയെ ഓഫിസില്‍ വെച്ച് ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതി പിന്നീട് പൊലിസില്‍ പരാതിനല്‍കി.
ബി.ജെ.പി നേതൃത്വം സംഭവത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."