HOME
DETAILS

വിഴിഞ്ഞം തീരത്ത് വീണ്ടും ആഡംബര കപ്പല്‍ സില്‍വര്‍ ഡിസ്‌കവറി

  
backup
January 17 2019 | 21:01 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

വിഴിഞ്ഞം: വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതിനെ തുടര്‍ന്ന് നിറം മങ്ങിയ കോവളത്തെ ടൂറിസം മേഖലക്ക് നേരിയ ഉണര്‍വേകി സഞ്ചാരികളുമായി ആഡംബര കപ്പല്‍ സില്‍വര്‍ ഡിസ്‌കവറി വീണ്ടും വിഴിഞ്ഞം തീരത്ത് എത്തി.
ലക്ഷദ്വീപില്‍ നിന്ന് കൊളംബോക്കുള്ള യാത്രാമധ്യേ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ആഡംബരകപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ് എന്നീരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം ഇന്ത്യന്‍ വംശജരായ പത്തു പേരും ഉല്‍പ്പടെ 101 സഞ്ചാരികളാണ് ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ എത്തിയത്. ഇവരോടൊപ്പം കപ്പലിന്റെ ക്യാപ്റ്റനടക്കം 112 ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. വലിപ്പക്കൂടുതല്‍ കാരണം തീരത്ത് അടുപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആഡംബര ഭീമനായ കപ്പല്‍ പുറംകടലിലാണ് നങ്കൂരമിട്ടത്. തുടര്‍ന്ന് കപ്പലില്‍ എത്തിയ പോര്‍ട്ട് പര്‍സര്‍ സുരേന്ദ്രനാഥ്, വാര്‍ഫ് സൂപ്പര്‍വൈസര്‍ അജീഷ്, സിഗ്‌നലര്‍ സുനിമോള്‍, കസ്റ്റംസ് സൂപ്പര്‍വൈസര്‍ ശോഭന്‍സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡിങ്കി ബോട്ടുകളില്‍ സഞ്ചാരികളെ തീരത്തെത്തിക്കുകയായിരുന്നു.അവിടെ നിന്നും പ്രത്യേകം തയാറാക്കിയ വാഹനങ്ങളില്‍ വിവിധ തലസ്ഥാനത്തടക്കം വിവിധ സ്ഥലങ്ങളിലെ കാഴ്ചകള്‍ കാണാനായി പുറപ്പെട്ടു. നഗരക്കാഴ്ചകളില്‍ നിന്നും ഉച്ചക്ക് ശേഷം വിനോദസഞ്ചാരികള്‍ മടങ്ങിയെത്തിയതോടെ വൈകിട്ട് നാലുമണിയോടെ കൊളംബോ ലക്ഷ്യമാക്കി കപ്പല്‍ യാത്ര തിരിച്ചു.
ഇതിനു മുന്‍പും പല പ്രാവശ്യം വിനോദ സഞ്ചാരികളുമായി എത്തിയിരുന്ന സില്‍വര്‍ ഡിസ്‌കവറിയില്‍ സാധാരണ മൂന്നൂറിലധികം വിനോദ സഞ്ചാരികളെങ്കിലും എത്തിയിരുന്നു.ഈ സീസണില്‍ ശുഷ്‌കമായ 101 വിനോദ സഞ്ചാരികളുമായാണ് വരവ് വിനോദസഞ്ചാര മേഖലയുടെ മാറ്റുകുറയുന്നതിന്റെ സൂചനയാണിത് . മുന്‍ കാലങ്ങളില്‍ സീസണുകളില്‍ നിരവധി കപ്പലുകള്‍ സഞ്ചാരികളുമായി വിഴിഞ്ഞത്ത് എത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി സഞ്ചാരികളെത്തുന്നത് വിരളമായിട്ടാണ്.രണ്ടു മാസം മുന്‍പ് എണ്ണൂറോളം യാത്രക്കാരുമായി വിഴിഞ്ഞത്തെത്തി പുറംകടലില്‍ നങ്കൂരമിട്ട അമേഡിയ എന്ന കൂറ്റന്‍ ആഢംബര കപ്പലിലെ വിനോദ സഞ്ചാരികള്‍ക്ക് കടലിന്റെ പ്രക്ഷുബ്ദ്ധാ അവസ്ഥകാരണം കപ്പലിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളോളം പുറംങ്കടലില്‍ കാത്ത് കിടന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago