HOME
DETAILS
MAL
സര്‍ക്കാര്‍ സ്കൂളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ലഘുലേഖ വിതരണം രണ്ട് അധ്യാപകര്ക്കെതിരേ നടപടി
backup
February 11 2020 | 04:02 AM
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നല്കിയ കണക്കുപഠിക്കാന്‍ മന്ത്രങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്ക്കെതിരേ നടപടി. അധ്യാപകരായ എം.ടി രാജലക്ഷ്മി, സ്വപ്ന എന്നിവരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ എ.ഇ.ഒ നിര്‍ദ്ദേശിച്ചു. നെടുമങ്ങാട് അഴിക്കോട് മണ്ടക്കുഴി സര്‍ക്കാര്‍ യു.പി സ്കൂളിലാണ് സംഭവം.
ഗണിതപഠനത്തിന്റെ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച് രക്ഷിതാക്കള്‍ എ.ഇ.ഒയ്ക്കും അരുവിക്കര പൊലിസിലും പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ പ്രതിഷേധവുമായെത്തിയ രക്ഷിതാക്കള്‍ എ.ഇ.ഒയെ തടഞ്ഞു വച്ചു. അരുവിക്കര പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.
തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതി കേട്ട എ.ഇ.ഒ ആരോപണ വിധേയരായ രണ്ട് അധ്യാപികമാരോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി ഡി.ഡി.ഇക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എ.ഇ.ഒ പറഞ്ഞു.
അധ്യാപകരെ സ്കൂളില്‍നിന്ന് ഒഴിവാക്കുവാനും പകരം അധ്യാപകരെ കണ്ടെത്താനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി അറിയിച്ചു. ഇവര്‍ക്കെതിരേ ശക്തമായ നടപടിക്ക് ഡി.ഡി.ഇക്കും സര്‍ക്കാര്‍ തലത്തിലും റിപ്പോര്‍ട്ട് നല്‍കുമെന്നും മിനി പറഞ്ഞു. രാവിലെ മുതല്‍ തന്നെ അരുവിക്കര സി.ഐ ഷിബു, എസ്.ഐ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്കൂളിലുണ്ടായിരുന്നു. സ്കൂളിലേക്ക് പ്രതിഷേധവുമായി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെത്തിയത് ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചു. അധ്യാപിക രാജലക്ഷ്മിക്കെതിരേ രണ്ടു മാസം മുന്‍പും പരാതി ഉയര്‍ന്നിരുന്നു. സ്കൂളില്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈ എടുത്താണ് പ്രശ്നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."