HOME
DETAILS
MAL
പകുതിയിലേറെ വില്ലേജ് ഓഫിസുകളും നവീകരിച്ചു: മന്ത്രി ഇ. ചന്ദ്രശേഖരന്
backup
January 17 2019 | 21:01 PM
കൊല്ലം: സംസ്ഥാനത്തെ പകുതിയിലേറെ വില്ലേജ് ഓഫിസുകളും നവീകരിച്ചു കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. നവീകരിച്ച കോട്ടപ്പുറം വില്ലേജ് ഓഫിസ് നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഓഫിസുകളുടേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ഓഫിസുകളായി മാറ്റിയെടുത്തതോടെ വില്ലേജ് ഓഫിസുകളുടെ സേവന നിലവാരവും ഉയര്‍ത്താനായെന്നും മന്ത്രി പറഞ്ഞു. ജനപക്ഷം ചാത്തന്നൂര്‍ പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി.
നഗരസഭാ ചെയര്മാന് കെ.പി കുറുപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ യാക്കൂബ്, കൗണ്‍സിലര്‍മാര്‍, എ.ഡി.എം ബി. രാധാകൃഷ്ണന്, തഹസില്‍ദാര്‍ അഹമ്മദ് കബീര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."