HOME
DETAILS

സെമിത്തേരി ബില്‍: ഇടത്-വലത് മുന്നണികളില്‍ നിന്നകന്ന് ഓര്‍ത്തഡോക്‌സ് സഭ

  
backup
February 11 2020 | 04:02 AM

%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%b2

 


കൊച്ചി : ക്രിസ്തീയ സഭകളുടെ സെമിത്തേരിയില്‍ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്‍ കൊണ്ടു വന്നതോടെ എല്‍.ഡി.എഫ് സര്‍ക്കാരിനോടുള്ള വിമുഖത വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭ പരോക്ഷമായ ബി.ജെ.പി അനുകൂല നിലപാടിലേയ്ക്ക് നീങ്ങുന്നു.
സഭാ തര്‍ക്കത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ ഉദാസീനരായിരുന്ന യു.ഡി.എഫിനോട് നേരത്തെ തന്നെ അകല്‍ച്ചയിലായിരുന്ന സഭ സെമിത്തേരി ബില്ലോടെ എല്‍.ഡി.എഫിനോടും മുഖം തിരിക്കുകയാണ്. ചികില്‍സയില്‍ കഴിയുന്ന ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ കാതോലിക്കാ ബാവയെ പരുമലയിലെ ആശുപത്രിയില്‍ ചെന്നുകണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ അനുനയ ശ്രമം വിജയിച്ചില്ലെന്നാണ് സഭയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സുപ്രിംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലേക്ക് വന്ന പള്ളികളിലും സ്വത്തുക്കളിലും യാക്കോബായ വിഭാഗത്തിനും കൂടി അവകാശം സ്ഥാപിക്കാന്‍ സെമിത്തേരി ബില്‍ അവസരമൊരുക്കുമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആശങ്ക.
യാക്കോബായ വിഭാഗത്തിലെ ഒരാള്‍ മരിച്ചാല്‍ അയാളുടെ പൂര്‍വികരുടെ കല്ലറ സ്ഥിതി ചെയ്യുന്ന സെമിത്തേരിയില്‍ സ്വന്തം നിലയില്‍ പുരോഹിതനെ എത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള പള്ളികളില്‍ ഇത്തരത്തില്‍ യാക്കോബായ വിഭാഗത്തിലുള്ളവരുടെ സംസ്‌കാരം നടത്താന്‍ കഴിയും.
യാക്കോബായ വിഭാഗത്തിലുള്ളവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷങ്ങള്‍ വ്യാപകമായതോടെയാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തുനിഞ്ഞത്. മലങ്കര ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കമെങ്കിലും എല്ലാ സഭാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ബില്‍ ആദ്യം അവതരിപ്പിച്ചത്.


അതോടെ കത്തോലിക്കാ സഭയുടെ പള്ളി സെമിത്തേരികളില്‍ പെന്തക്കോസ്ത് വിഭാഗക്കാരുടെയുള്‍പ്പെടെ സംസ്‌കാരം നടത്തുന്ന സാഹചര്യമുണ്ടാകുമായിരുന്നു. രണ്ടു സഭകള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരിലുണ്ടാക്കിയ നിയമം ഇതര സഭകളുടെയും എതിര്‍പ്പിന് കാരണമാകുമെന്ന് കണ്ടാണ് മറ്റ് സഭകളെ ഒഴിവാക്കി ഭേദഗതി ചെയ്തത്. എന്നാല്‍ ശവസംസ്‌കാരത്തിന് അനുമതിയും അവകാശവും നല്‍കുന്നതിലൂടെ ഓര്‍ത്തഡോക്‌സ് സഭ നിയമപ്പോരാട്ടത്തിലൂടെ നേടിയ പള്ളികള്‍ യാക്കോബായ വിഭാഗം വീണ്ടും പിടിച്ചെടുക്കുമെന്ന ആശങ്കയാണ് ഓര്‍ത്തഡോക്‌സ് സഭക്കുള്ളത്.


ബില്ലിന്റെ പ്രാഥമിക രൂപത്തെ പ്രതിപക്ഷവും എതിര്‍ത്തതോടെ യു.ഡി.എഫിനോടുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമായി. കോന്നി ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യാക്കോബായ വിഭാഗക്കാരന്‍ കൂടിയായ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പള്ളിതര്‍ക്കത്തില്‍ അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ ബി.ജെ.പിയെ പിന്‍തുണയ്ക്കാന്‍ സഭ തീരുമാനിച്ചത്.
33,000 ഓര്‍ത്തഡോക്‌സ് വോട്ടുകളുള്ള മണ്ഡലത്തില്‍ 5000ഓളം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സഭയുടെ പുരോഹിതരുള്‍പ്പെടെ ബി.ജെ.പിക്ക് വേണ്ടി പരസ്യമായി വോട്ടു പിടിക്കാന്‍ വരെ ഇറങ്ങിയത് ഇടത്-വലത് മുന്നണികളെ ഞെട്ടിച്ചിരുന്നു.
കോന്നി തെരഞ്ഞെടുപ്പിനിടെയും അതിനുശേഷവും ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വം സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തോടൊപ്പം നില്‍ക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു.


ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ബി.ജെ.പിക്ക് കിട്ടിയ സുവര്‍ണാവസരമായി സഭാതര്‍ക്കം മാറിയിരിക്കുകയാണ്. അടുത്ത ദിവസം ചേരാനിരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭാ മാനേജിംങ് കമ്മിറ്റിയില്‍ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്.
ബി.ജെ.പിയെ പരസ്യമായി പിന്‍തുണച്ചേക്കില്ലെങ്കിലും തന്ത്രപരമായ നിലപാട് സ്വീകരിക്കാനാകും സാധ്യത. ഏതായാലും സഭ ബി.ജെ.പിയോട് അടുക്കുന്നത് തടയാനുള്ള ശ്രമങ്ങളിലേക്കാകും ഇടത്-വലത് മുന്നണികളുടെ ഇനിയുള്ള ശ്രദ്ധ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  6 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  35 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago