സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണം: സമൂഹം ഒറ്റകെട്ടായി നേരിടണമെന്ന്
പുതുനഗരം: സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിനാചരണ ഘോഷയാത്രയിലും സെമിനാറിലാണ് സ്ത്രീകള്‍ക്കെതിരേയും കുട്ടികള്‍ക്കെതിരേയുമുള്ള ആക്രമണത്തിനെതിരേ വിദ്യാര്‍ഥികളും നാട്ടുകാരും ഒറ്റകെട്ടായി അണിനിരന്നത്. വിദ്യാലയങ്ങളിലും, തൊഴിലിടങ്ങളിലുമെല്ലാം കുരുന്നുകള്‍മുതല്‍ സ്ത്രീകള്‍ വരെ പീഡനങ്ങള്‍ക്ക് ഇരയാകുബോള്‍ ചെറുത്തുനിന്ന് പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കാന്‍ സമൂഹം മുന്നോട്ടുവരണമെന്ന് പുതുനഗരം എസ്.ഐ ഹംസ പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കാലത്ത് ഇരകള്‍ക്കായി ശബ്ദിക്കുവാന്‍ സ്ത്രീ സമൂഹം മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചതായി അഡ്വ. റീത്ത പറഞ്ഞു. സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍ക്കണമെന്നാഹ്വാനം ചെയ്തു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായി മുന്നൂറിലധികം വിദ്യാര്‍ഥിനികളും വനിതകളുമാണ് പുതുനഗരം ടൗണില്‍ നടത്തിയ റാലിയില്‍ പങ്കെടുത്തത്.
സാമൂഹ്യനീതി കൊല്ലങ്കോട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാദിനാചരണ റാലി പുതുനഗരം ടൗണിലൂടെ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലെത്തുകയാണുണ്ടായത്. തുടര്‍ന്ന് നടന്ന സെമിനാര്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസീദാസ് ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. അഡ്വ. റീത്ത, പുതുനഗരം സബ് ഇന്‍സ്‌പെക്ടര്‍ ഹംസ ക്ലാസുകള്‍ നയിച്ചു. മുസ്തര്‍ജാന്‍, അനീഷ, ലത, കൃഷ്ണകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."