ന്യൂസിലന്‍ഡിനെതിരേയുള്ള മൂന്നാം ഏകദിനം ഇന്ന് ആശ്വാസം തേടി
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ആശ്വാസ ജയം തേടി ഇറങ്ങുന്നു. ആദ്യ ര@ണ്ട് കളികളും ജയിച്ച് ആതിഥേയര്‍ പരമ്പര ഉറപ്പിച്ചതിനാല്‍ മൂന്നാം മത്സരത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. അതേസമയം, ടി20 പരമ്പരയിലെ അഞ്ചു മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യയോട് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് ന്യൂസിലന്‍ഡ്.
ഓപ്പണിങ് സ്ഥാനത്ത് പരീക്ഷിക്കപ്പെട്ട മായങ്ക് അഗര്‍വാള്‍ പൃഥ്വിഷാ സഖ്യത്തെ മൂന്നാം ഏകദിനത്തിലും ഇന്ത്യ നിലനിര്‍ത്തിയേക്കും. മുഹമ്മദ് ഷമിയെ തിരികെ വിളിക്കാന്‍ സാധ്യത ഏറെയാണ്. ഫോമിലല്ലാത്ത ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയായിരിക്കും ഷമിയെ തിരികെ എത്തിക്കുക. മനീഷ് പാണ്ഡെ കേദാര്‍ യാദവിന് പകരം ടീമില്‍ ഇടംപിടിക്കും. കെ.എല്‍ രാഹുലിന് വിശ്രമം നല്‍കി ഋഷഭ് പന്തിന് ഒരു അവസരം നല്‍കാനും സാധ്യതയുണ്ട്.
ബൗളിങ്ങില്‍ ബുംറയുടെ മോശം പ്രകടനം ആദ്യ ര@ണ്ട് ഏകദിനത്തിലും ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളില്‍ ബുംറയ്ക്ക് ഒറ്റ വിക്കറ്റുപോലും നേടാനായിട്ടില്ല. അവസാന ഓവറുകളില്‍ താരം കൂടുതല്‍ റണ്‍സ് വഴങ്ങുന്നതും തിരിച്ചടിയായിരുന്നു. പരുക്കിനുശേഷം തിരിച്ചെത്തിയ ബുംറയ്ക്ക് യോര്‍ക്കറുകളും സ്ലോ ബോളുകളും വേ@ണ്ടവിധം വഴങ്ങുന്നില്ല. ഫീല്‍ഡിങ്ങിലെ നിലവാരത്തകര്‍ത്തയും ടീമിന് നിര്‍ണായക അവസരങ്ങളില്‍ വിനയാകുന്നു. പിഴവുകള്‍ തിരുത്തി തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കിയതിനാല്‍ മൂന്നാം ഏകദിനത്തില്‍ ടീം ജയിച്ചുകയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ചൊവ്വാഴ്ച ബേ ഓവലില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ ന്യൂസിലന്‍ഡിന് പരുക്ക് ഭീഷണിയാകുന്നു. രണ്ട@ാം ഏകദിനത്തിനുശേഷം ടീമില്‍നിന്നും വിടുതല്‍ നല്‍കിയ ഇഷ് സോധിയേയും ബ്ലയര്‍ തിക്‌നറേയും ടീം തിരികെ വിളിച്ചു. ന്യൂസിലന്‍ഡ് എ ടീമിന് കളിക്കുന്നതിനുവേണ്ടിയാണ് ഇവരെ വിട്ടയച്ചത്. എന്നാല്‍, സ്‌കോട്ട് കഗ്ലിയന്‍, ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ഇവിരെ തിരികെ വിളിക്കുകയായിരുന്നു.
ടി20 പരമ്പരയിലെ അവസാന മത്സരങ്ങളിലും ഏകദിന പരമ്പരയിലെ ആദ്യ ര@ണ്ട് കളിയിലും പരുക്കിനെ തുടര്‍ന്ന് മാറിനിന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം ഏകദിനത്തില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെന്റ് ബോള്‍ട്ട്, മാറ്റി ഹെന്റി, ലൂക്കി ഫെര്‍ഗൂസന്‍ തുടങ്ങിയവരും പരുക്കിന്റെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."