വിജയം രുചിച്ച് കനിമധുരം; വിതരണം ചെയ്തത് അഞ്ചുലക്ഷത്തിലധികം തൈകള്‍
പയ്യന്നൂര്‍: ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പ് വരുത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ കനിമധുരം വിജയത്തിലേക്ക്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മാരക വിഷാംശങ്ങളടങ്ങിയ പഴവര്‍ഗങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കുകയും വിഷരഹിതവും ജൈവീകവുമായി കൃഷി ചെയ്യുക വഴി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ണുജലം പരിസ്ഥിതി സംരക്ഷണമെന്ന ആശയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മണ്ഡലത്തിലെ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കനിമധുരം നടപ്പാക്കുന്നത്.
2014ല്‍ സീറോ ബജറ്റില്‍ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പതിനായിരത്തിലധികം തൈകളാണ് തൊഴിലുറപ്പ് ജീവനക്കാരുടെ സഹകരണത്തോടെ നട്ടുവളര്‍ത്തി സൗജന്യമായി വിതരണം ചെയ്തത്. ഇന്നത് അഞ്ചുലക്ഷത്തിലധികമായി. സോഷ്യല്‍ ഫോറസ്ട്രി, ഔഷധി എന്നിവയുടെ സഹകരണത്തോടെയാണ് തൈകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നത്. തൈകള്‍ നട്ടുവളര്‍ത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ നടത്തിവരുന്നുണ്ട്. 2014മുതല്‍ മുടങ്ങാതെ നടത്തുന്ന പദ്ധതിയില്‍ ഫെബ്രുവരി അവസാന വാരം ആകുമ്പോഴേക്കും തൈകള്‍ ശേഖരിക്കാനും നട്ടു വളര്‍ത്താനായി നഴ്‌സറികള്‍ സജ്ജമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."