HOME
DETAILS
MAL
വിദേശമദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കം സ്ത്രീകള്‍ തടഞ്ഞു
backup
March 01 2017 | 18:03 PM
അമ്പലപ്പുഴ: വിദേശമദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി സ്ത്രീകളെത്തി. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് കൊപ്പാറക്കടവിലാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വിദേശമദ്യഷാപ്പ് ആരംഭിക്കാന്‍ നീക്കമാരംഭിച്ചത്. സംസ്ഥാന പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിലവിലെ അമ്പലപ്പുഴയിലെ വിദേശമദ്യഷാപ്പാണ് കൊപ്പാറക്കടവിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ കെട്ടിടം നോക്കാനെത്തുകയും ഇന്നലെ രാവിലെ കെട്ടിടം അറ്റകുറ്റപ്പണിക്കായി ലോറിയില്‍ സാധനങ്ങള്‍ കൊണ്ടുവരുകയും ചെയ്തു. ഈ സമയം കഞ്ഞിപ്പാടം വ്യാകുലമാതാ ചര്‍ച്ച് വികാരി ഫാ.അലന് ലെസ്ലിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം ഇരുനൂറ്റമ്പതോളം പേര് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."